ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsഅണ്ടത്തോട്: ദേശീയപാതയിൽ അണ്ടത്തോട് പാപ്പാളിയിൽ വെച്ച് മിനിലോറി ബൈക്കിലിടിച്ച് രണ്ടുപേ൪ക്ക് പരിക്ക്. നി൪ത്താതെ കടന്നുകളഞ്ഞ ലോറി നാട്ടുകാ൪ പിന്തുട൪ന്ന് പിടികൂടി. യാത്രക്കാരായ വെളിയങ്കോട് പുളിക്കൽ ഫൈസൽ (32), സഹോദരൻ അഷറഫ് (36) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഫൈസലിനെ എടക്കഴിയൂ൪ ലൈഫ് കെയ൪ പ്രവ൪ത്തകരെത്തിയാണ് ചാവക്കാട് രാജ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴോടെ ചാവക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കിൽ പിറകെ വന്ന മീൻ വണ്ടി ഇടിക്കുകയായിരുന്നു. ബൈക്കിലുള്ളവ൪ ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണിട്ടും നി൪ത്താതെ പോയ ലോറി നാട്ടുകാ൪ വെളിയങ്കോട് വെച്ചാണ് പിടികൂടിയത്. വടക്കേക്കാട് പൊലീസെത്തി മിനിലോറിയും ഡ്രൈവ൪ കോഴിക്കോട് ബാലുശ്ശേരി പോക്കല്ലൂ൪ ഭാസ്കരൻെറ മകൻ സജീവനെ (36)യും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.