ബ്ളാങ്ങാട് വിവിധ കേസുകളിലായി 11 പേര്‍ അറസ്റ്റില്‍
text_fieldsചാവക്കാട്: ബ്ളാങ്ങാട് ബീച്ച്, ബ്ളാങ്ങാട് കോളനി, ബ്ളാങ്ങാട് ദ്വാരക ബീച്ച് എന്നിവിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ പ്രതികളായ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുകേസുകളിലായാണ് പ്രതികളെ പിടികൂടിയത്. ബ്ളാങ്ങാട് വായനശാലക്കടുത്ത് സി.പി.എം ഓഫിസിലെയും എച്ച്.എം.സി ക്ളബിലെയും യുവാക്കൾ നടത്തിയ സംഘ൪ഷത്തിലാണ് പത്തുപേ൪ പിടിക്കപ്പെട്ടത്. 19ന് രാത്രി 9.30ന് ബ്ളാങ്ങാട് കണ്ണങ്കേരൻ ഷംസാദ് (22)നെ ആക്രമിച്ച കേസിൽ സി.പി.എം പ്രവ൪ത്തകരും അനുഭാവികളുമായ ദ്വാരക സ്വദേശി ജംഷീ൪ (23), ബേബി റോഡ് സ്വദേശി മിഥുൻ (20), ബ്ളാങ്ങാട് ബീച്ച് സ്വദേശി ഷക്കീ൪ (32), ദ്വാരക സ്വദേശി ആഷിക് (22) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ എച്ച്.എം.സി ക്ളബ് പ്രവ൪ത്തകരായ ബ്ളാങ്ങാട് സ്വദേശി ഷഹീ൪ (21), മന്ദലാംകുന്ന് ബദ൪ പള്ളി സ്വദേശി റഷീദ് (23), ബ്ളാങ്ങാട് ബീച്ച് സ്വദേശി ഷംസാദ് (19), മണത്തല ബീച്ച് സ്വദേശി അ൪ഷാദ് (21), മണത്തല സ്വദേശി സലാം (23) എന്നിവരെയും അറസ്റ്റ് ചെയ്തു. ബ്ളാങ്ങാട് പാരിസ് റോഡിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന തിരുവത്ര പടിഞ്ഞാറെ പുരക്കൽ താഹയെ (17) തടഞ്ഞുനി൪ത്തി ആക്രമിച്ച കേസിലെ പ്രതി ഇരട്ടപ്പുഴ ചക്കരവീട്ടിൽ വിനോദിനെയും (30) അറസ്റ്റ് ചെയ്തു. എസ്.ഐ. മാധവൻ കുട്ടി, സി.പി.ഒമാരായ അറുമുഖൻ, സോമൻ, ജോസഫ്, റാഫി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് എല്ലാവ൪ക്കും ജാമ്യമനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
