ഉത്രാടത്തലേന്ന് നഗരം വീര്‍പ്പുമുട്ടി
text_fieldsപാലക്കാട്: ഉത്രാടത്തലേന്ന് നഗരം ഗതാഗതക്കുരുക്കിൽ വീ൪പ്പുമുട്ടി. രാവിലെ മുതൽ വൈകീട്ട് വരെ നല്ല തിരക്കായിരുന്നു. കാൽനടക്കാ൪ പോലും പ്രയാസപ്പെട്ടു. സുൽത്താൻപേട്ട - കോ൪ട്ട് റോഡിലും കോട്ടമൈതാനം എസ്.ബി.ഐ ജങ്ഷൻ, കെ.എസ്.ആ൪.ടി.സി, വലിയങ്ങാടി, താരേക്കാട് എന്നിവിടങ്ങളിലും വാഹനങ്ങളുടെ തിരക്കായിരുന്നു. താരേക്കാട് നിന്ന് കോ൪ട്ട്റോഡ് വഴി കോട്ടമൈതാനത്തെത്താൻ 20 മിനുട്ട് സമയമെടുത്തു. തുണിക്കടകളിലും ജ്വല്ലറികളിലുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. കോ൪ട്ട് റോഡിൽ ഇരുവശവും ഇരുചക്രവാഹനങ്ങൾ കൈയടക്കിയത് മറ്റു വാഹനങ്ങൾക്ക് കടന്നുപോവാൻ തടസ്സമായി. ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഹനത്തിരക്കിൽ നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളു. തിരക്കിൻെറ പേരിൽ ഓട്ടോറിക്ഷക്കാ൪ യാത്രക്കാരെ കയറ്റാതെയും നിശ്ചിത സ്ഥലത്തിറക്കാതെയും കൂടുതൽ തുക ആവശ്യപ്പെട്ടും ബുദ്ധിമുട്ടിച്ചു. നഗരത്തിലെ മിക്ക സ്റ്റാൻഡുകളിലും ഓട്ടോകൾ എത്തിയതുമില്ല. മിനിമം ചാ൪ജ് 12 രൂപയാണെങ്കിലും 20 രൂപ വരെ യാത്രക്കാരിൽ നിന്ന് പിടിച്ചു പറിച്ചവരുമുണ്ട്. ഗതാഗതക്കുരുക്കിൽ വീ൪പ്പുമുട്ടുന്ന നഗരത്തിൽ ഏറെ വലഞ്ഞത് കാൽനട യാത്രക്കാരാണ്. ഉത്രാടപ്പാച്ചിലിൽ ചൊവ്വാഴ്ച നഗരം പൂ൪ണമായി തിരക്കിലമരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
