ബ്ളേഡ് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന
text_fieldsതിരൂ൪:വട്ടിപ്പലിശ ഇടപാട് നടത്തുന്ന കേന്ദ്രങ്ങളിൽ തിരൂ൪ ഡിവൈ.എസ്.പി കെ.സലീമിൻെറ നി൪ദേശപ്രകാരം പൊലീസ് മിന്നൽ പരിശോധന നടത്തി. തിരൂ൪, താനൂ൪, കൽപ്പകഞ്ചേരി, കോട്ടക്കൽ, പൊന്നാനി, വളാഞ്ചേരി, ചങ്ങരംകുളം, കുറ്റിപ്പുറം സ്റ്റേഷനുകളിലാണ് വ്യാപക പരിശോധന നടന്നത്. പലയിടത്തുനിന്നും ആധാരങ്ങളും മറ്റ് രേഖകളും കണ്ടെടുത്തു. അന്വേഷണവും പരിശോധനയും തുടരുമെന്ന് പൊലീസ് അറിയിച്ചു. പലിശക്ക് പണം നൽകി ഭൂമി തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകമായി പ്രവ൪ത്തിക്കുന്നുവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ഡിവൈ.എസ്.പി. കെ. സലീം പറഞ്ഞു. ഇത്തരം സംഘങ്ങളെ കുറിച്ച വിവരങ്ങൾ അതത് പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാ൪ക്ക് കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃതമായി പ്രവ൪ത്തിക്കുന്നുവെന്ന വിവരത്തെ തുട൪ന്ന് കഴിഞ്ഞയാഴ്ച പൊലീസ് സ്വകാര്യ ധന ഇടപാടു കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
