55 കഴിഞ്ഞ ക്ഷേത്ര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണം
text_fieldsകാസ൪കോട്: ക്ഷേമനിധിയിൽ ഉൾപ്പെടുത്താനാകാത്ത 55 വയസ്സ് കഴിഞ്ഞ മുഴുവൻ ക്ഷേത്ര ജീവനക്കാ൪ക്കും പെൻഷൻ നൽകണമെന്ന് മലബാ൪ ദേവസ്വം എംപ്ളോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലബാ൪ ദേവസ്വം ബോ൪ഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്ര ജീവനക്കാരെയും ബോ൪ഡ് ജീവനക്കാരായി അംഗീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മലബാ൪ ദേവസ്വം ബോ൪ഡിൽനിന്ന് കണ്ണൂ൪ സുന്ദരേശ്വരം ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം എന്നിവയെ ഒഴിവാക്കിയ സ൪ക്കാ൪ നടപടിയിൽ സമ്മേളനം പ്രതിഷേധിച്ചു.
കാസ൪കോട് സഹ. ബാങ്ക് ഹാളിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യൂനിയൻ ജില്ലാ പ്രസിഡൻറ് യു. തമ്പാൻനായ൪ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. വേണുഗോപാലൻ സംഘടനാ റിപ്പോ൪ട്ടും ജില്ലാ സെക്രട്ടറി ടി.എം. സദാനന്ദൻ പ്രവ൪ത്തന റിപ്പോ൪ട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.എം. സത്യനാരായണൻ സംസാരിച്ചു.
ഭാരവാഹികൾ: ടി.കെ. രാജൻ (പ്രസി.), എം. സദാനന്ദൻ, ഉണ്ണികൃഷ്ണൻ ചെറുവത്തൂ൪ (വൈ. പ്രസി.), എം. നാരായണൻ (ജന. സെക്ര.), സുധാകരൻ ബേക്കൽ, എം. മോഹനൻ (സെക്ര.), എ.സി. രാജശേഖരൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
