ലിവര്‍പൂള്‍ 2 - മാഞ്ചസ്റ്റര്‍ സിറ്റി 2; സിറ്റിക്ക് സമനില
text_fieldsലണ്ടൻ: ആവേശപ്പോരാട്ടത്തിനൊടുവിൽ ചാമ്പ്യന്മാരെ തറപറ്റിക്കാൻ ലഭിച്ച അവസരം പാഴാക്കിയതിൻെറ വേദന ലിവ൪പൂളിന് അടുത്തകാലത്തൊന്നും മാറില്ല. ഇഞ്ചോടിഞ്ച് സാധ്യതനൽകിയ മത്സരത്തിൽ 2-2ന് ഇരുവരും സമനില യിൽ പിരിഞ്ഞു. കളിയുടെ 34ാം മിനിറ്റിൽ പീരങ്കിയുണ്ടപോലെ തറച്ച ഹെഡ൪ ഗോളിലൂടെ ലിവ൪പൂളിനെ മുന്നിലെത്തിച്ച മാ൪ടിൻ സ്ക൪ടൽ തന്നെ ആ ശുദ്ധമണ്ടത്തത്തിന് കാ൪മികത്വം വഹിച്ചു. 2-1ന് ലിവ൪പൂൾ മുന്നിൽ നിൽക്കവെ 80 മിനിറ്റിൽ സിറ്റിയുടെ കാ൪ലോസ് ടെവസിന് ഗോളടിക്കാൻ സുവ൪ണാവസരം നൽകിയാണ് സ്ക൪ടൽ ഒറ്റുകാരനായി മാറിയത്. സിറ്റിയുടെ നിരന്തര ആക്രമണത്തിനിടെ ചുറ്റുപാട് നോക്കാതെ ഗോളിയിലേക്ക് നൽകിയ ബാക് പാസ് ആൻഫീൽഡിലെ കണ്ണീ൪ നിമിഷമായി. അനായാസം പന്ത് റാഞ്ചിയ ടെവസ് ഗോൾ കീപ്പ൪ ജോസ് റെയ്ന പെയ്സിനെ കാഴ്ചക്കാരനാക്കി ഗോളിലെത്തിക്കുകയായിരുന്നു. ഇംഗ്ളീഷ് ഫുട്ബാളിൽ ടെവസിൻെറ നൂറാം ഗോൾ കൂടിയായി. തൊട്ടടുത്ത രണ്ട് മിനിറ്റിനുള്ളിൽ ലിവ൪പൂളിന് ലീഡുയ൪ത്താനുള്ള അവസരം പിറന്നെങ്കിലും ജോൺജോ ഷെൽവിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
കളിയുടെ 34ാം മിനിറ്റിലാണ് സ്റ്റീവൻ ജെറാഡിൻെറ ഉജ്വല കോ൪ണ൪ കിക്ക് പറന്നെത്തിയ സ്ക൪ടൽ ഹെഡറിലൂടെ വലയിലെത്തിച്ചത്. രണ്ടാം പകുതിയിൽ സിറ്റി തിരിച്ചടിച്ചു. 63ാം മിനിറ്റിൽ ലിവ൪പൂൾ ഡിഫൻഡ൪ മാ൪ടിൻ കെല്ലിയുടെ കാലിൽ തട്ടിത്തെറിച്ച ഷോട്ട് കാത്തിരുന്ന യായാ ടുറെ വലയിലേക്ക് കയറ്റിയാണ് സിറ്റിയുടെ സമനില (1-1) ഗോൾ നേടിയത്. അധികം വൈകും മുമ്പ് ലൂയിസ് സുവാരസ് 25വാര അകലെനിന്ന് വില്ലുപോലെ കുലച്ച ഫ്രീകിക്ക് സിറ്റിയുടെ മതിൽക്കെട്ടും തക൪ത്ത് വലയിൽ പതിച്ചു. അപ്രതീക്ഷിത ലീഡ് വഴങ്ങിയതോടെ സമനിലക്കായി പൊരുതിയ മാൻസീനിയുടെ കുട്ടികൾക്ക് വീണുകിട്ടിയ പോലെയായിരുന്നു സ്ക൪ടലിൻെറ ബാക്പാസ്.
ആദ്യ മത്സരത്തിൽ സൗതാംപ്ടനെ 3-2ന് തോൽപിച്ചാണ് ചാമ്പ്യന്മാ൪ പുതിയ സീസൺ പോരാട്ടത്തിന് തുടക്കംകുറിച്ചത്. ലിവ൪പൂളാവട്ടെ വെസ്റ്റ്ബ്രോംവിചിന് മുന്നിൽ 3-0ന് തോൽവി വഴങ്ങിയാണ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
