ഇന്തോ- യൂറോപ്യന്‍ ഭാഷകളുടെ ഉദ്ഭവം തുര്‍ക്കിയിലെന്ന് പഠനം
text_fieldsവെലി്ളങ്ടൺ: ഇന്തോ -യുറോപ്യൻ ഭാഷകളുടെ ഉദ്ഭവം തു൪ക്കിയിലാണെന്ന് പഠനം. ഏകദേശം 9,000 വ൪ഷങ്ങൾക്ക് മുമ്പ് തു൪ക്കി ഭാഷയിൽ നിന്നാണത്രെ ഇവയുടെ ഉദ്ഭവം. നൂതന വിദ്യകളുപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ന്യൂസിലൻഡിലെ ഓക്ലൻഡ് സ൪വകലാശാലയിൽ മുതി൪ന്ന അധ്യാപകനായ ക്വൻറിൽ അക്കിൻസണിൻെറ നേതൃത്വത്തിലായിരുന്നു പഠനം. സയൻസ് മാഗസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ഫാമിലി ട്രീ’ സംവിധാനത്തിലൂടെ നൂറോളം ഭാഷാകുടുംബങ്ങളെ ഉൾപ്പെടുത്തിയായിരുന്നു പഠനം.
ഒരു പൂ൪വികനിൽ നിന്നും ഉദ്ഭവിക്കുന്ന വ്യത്യസ്ത ഭാഷകളാണ് ഭാഷാ കുടുംബം. എതനോലോഗ് ഡാറ്റാബേസനുസരിച്ച നൂറോളം ഭാഷാകുടുംബങ്ങളാണ് ലോകത്തുള്ളത്. ഇതിൽ ഏറ്റവും വിപുലമായ കുടുംബമാണ് ഇന്തോ- യൂറോപ്യൻ ഭാഷാകുടുംബം. 60 രാജ്യങ്ങളിലായി 400ഓളം ഭാഷകളാണ് ഈ കുടുംബത്തിലുള്ളത്.
5000 വ൪ഷങ്ങൾക്കു മുമ്പ് റഷ്യൻ ഭാഷയിൽ നിന്നാണ് ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഉദ്ഭവമെന്നായിരുന്നു നേരത്തേയുള്ള കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
