ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് 25 കിലോ അരി
text_fieldsആലപ്പുഴ: റേഷൻകടകൾ വഴി ഈ മാസം വിതരണം ചെയ്യുന്ന സാധനങ്ങളും അളവും ചുവടെ. ബി.പി.എൽ കാ൪ഡുകാ൪ക്ക് ഒരുരൂപ നിരക്കിൽ 25 കിലോ അരിയും രണ്ടുരൂപ നിരക്കിൽ എട്ടുകിലോ ഗോതമ്പും 13.50 രൂപ നിരക്കിൽ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാരയും ലഭിക്കും. എ.പി.എൽ കാ൪ഡുകാ൪ക്ക് 8.90 രൂപ നിരക്കിൽ 10 കിലോ അരിയും 6.70 രൂപ നിരക്കിൽ മൂന്നുകിലോ ഗോതമ്പും 12 രൂപ നിരക്കിൽ രണ്ട് കിലോ ആട്ടയും ലഭിക്കും.
രണ്ടുരൂപ നിരക്കിലെ ഭക്ഷ്യധാന്യ വിതരണപദ്ധതിയിൽ ഉൾപ്പെട്ട എ.പി.എൽ കാ൪ഡുകാ൪ക്ക് ഒമ്പതുകിലോ അരിയും മൂന്ന് കിലോ ഗോതമ്പും എ.എ.വൈ കാ൪ഡുകാ൪ക്ക് ഒരുരൂപ നിരക്കിൽ 35 കിലോ അരിയും 13.50 രൂപ നിരക്കിൽ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാരയും അന്നപൂ൪ണ കാ൪ഡുകാ൪ക്ക് സൗജന്യമായി 10 കിലോ അരിയും ലഭിക്കും. ഓണം-റമദാൻ എന്നിവയോടനുബന്ധിച്ച് എല്ലാ കാ൪ഡുകാ൪ക്കും 13.50 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാര സ്പെഷലായി നൽകും.
വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങൾക്ക് 15.50 രൂപ നിരക്കിൽ അരലിറ്ററും അല്ലാത്തവ൪ക്ക് 16 രൂപ നിരക്കിൽ നാല് ലിറ്റ൪ മണ്ണെണ്ണയും ലഭിക്കും. റേഷൻ വിതരണം സംബന്ധിച്ച പരാതികൾ 1800-425-1550 ടോൾ ഫ്രീ നമ്പറിലോ ജില്ലാ-താലൂക്ക് സപൈ്ള ഓഫിസിലോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
