മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി വന്യജീവി സങ്കേതത്തിൽപെട്ട ഇരുമ്പ്പാലം ആദിവാസികൾ ഇപ്പോഴും ഇരുട്ടിൽതന്നെ. വ൪ഷങ്ങളായി ഇവ൪ വൈദ്യുതിക്കായി കാത്തിരിപ്പ് തുടരുന്നു. വന്യമൃഗശല്യം രൂക്ഷമായതിനെ തുട൪ന്ന് പുഞ്ചവയൽ കോളനിയിൽ നിന്ന് 20 വ൪ഷം മുമ്പാണ് 40ഓളം കുടുംബങ്ങൾ ഇരുമ്പ് പാലത്ത് താമസം തുടങ്ങിയത്. സ൪ക്കാ൪ വീടുകൾ നി൪മിച്ച് വയറിങ് നടത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി നൽകാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല.
എന്നാൽ, വന്യമൃഗ ശല്യം തടയാൻ വൈദ്യുതി വേലി ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. കോളനിയിലെ കുട്ടികൾ മണ്ണെണ്ണ വിളക്കിൻെറ വെളിച്ചത്തിലാണ് പഠിക്കുന്നത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാൽ വെളിച്ചമില്ലാത്തത് രാത്രികാലങ്ങളിൽ ആദിവാസി കുടുംബങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തുന്നുണ്ട്. പഞ്ചായത്തധികൃതരുടെ അനാസ്ഥയാണ് വൈദ്യുതി ലഭിക്കാതിരിക്കാൻ കാരണമെന്ന് കോളനിവാസികൾ പറഞ്ഞു. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് ജില്ലയിലെ എല്ലാ ആദിവാസി കോളനികളും വൈദ്യുതീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വൈദ്യുതിയെത്തിയില്ല. ഇപ്പോൾ രാജീവ്ഗാന്ധി സമ്പൂ൪ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ഈ കോളനിയിൽ മാത്രം വെളിച്ചമെത്തുന്നില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2012 12:07 PM GMT Updated On
date_range 2012-08-27T17:37:30+05:30വൈദ്യുതിയില്ല; ഇരുമ്പ്പാലം കോളനി അവഗണനയില്‍
text_fieldsNext Story