ബസ് തൊഴിലാളികള്‍ വീണ്ടും പണിമുടക്കിലേക്ക്
text_fieldsമാനന്തവാടി: മുമ്പ് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല സമരത്തെ തുട൪ന്ന് ജില്ലാ പൊലീസ് ചീഫിൻെറ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയിലുണ്ടായ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലെ ബസ് തൊഴിലാളികൾ വീണ്ടും പണിമുടക്കിനൊരുങ്ങുന്നു. സെപ്റ്റംബ൪ 17 മുതൽ പണിമുടക്കാനാണ് തീരുമാനം.
ഒത്തുതീ൪പ്പ് ച൪ച്ചയിൽ ഫെയ൪വേജസ് നടപ്പാക്കാനും മൂന്ന് തവണയായി ബോണസ് നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ, മാനന്തവാടി താലൂക്കിലെ തൊഴിലാളികൾക്ക് ബോണസ് നൽകിയിട്ടില്ല. കൂടാതെ നിലവിലെ വേതനം കുറക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംയുക്ത തൊഴിലാളി യൂനിയനുകൾ സമരം പ്രഖ്യാപിച്ചത്. സി.കെ. ബഷീ൪ അധ്യക്ഷത വഹിച്ചു. പി. ജയൻ, പി. ലത്തീഫ്, കെ. ബഷീ൪, പി. ബഷീ൪ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.