കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് നി൪മിക്കുന്ന അതിവേഗ റെയിൽപാത ജനവിരുദ്ധമാണെന്നും പാത നി൪മാണത്തിന് നടക്കുന്ന സ൪വേ ഉടനടി നി൪ത്തിവെക്കണമെന്നും അതിവേഗ റെയിൽ പ്രതിരോധ സമിതി ആവശ്യപ്പെട്ടു. കേരളത്തിൻെറ പൊതുസമൂഹം തള്ളിക്കളഞ്ഞ എക്സ്പ്രസ് ഹൈവേയുടെ പുതിയ പതിപ്പാണ് അതിവേഗ റെയിൽപാത. 571 കിലോമീറ്റ൪ നീളത്തിൽ പാത പണിയുമ്പോൾ ലക്ഷക്കണക്കിനാളുകൾക്കാണ് വീടും ഭൂമിയും നഷ്ടമാവുക. എമേ൪ജിങ് കേരളയിലെ സ്വപ്നപദ്ധതി എന്നാണ് ഇതിനെ അധികൃത൪ വിശേഷിപ്പിക്കുന്നത്.
സാധാരണക്കാ൪ക്ക് ഒരു പ്രയോജനവും ലഭിക്കാത്തതും പരിസ്ഥിതിക്ക് കോട്ടംവരുത്തുന്നതുമായ പദ്ധതി ഉപേക്ഷിക്കാത്ത പക്ഷം പ്രക്ഷോഭം തുടങ്ങുമെന്നും സമിതി മുന്നറിയിപ്പുനൽകി.
കുടിയിറക്കപ്പെടുന്നവ൪ കക്കോടിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് സമിതി രൂപവത്കരിച്ചത്. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത മനോജ് അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ആഘാതങ്ങളെക്കുറിച്ച് എ. ബിജുനാഥ് വിശദീകരിച്ചു. ചീക്കപ്പറ്റ മനോജ് കുമാ൪, എം.ടി. പ്രസാദ്, യു. ദാമോദരൻ മാസ്റ്റ൪, മാമ്പറ്റ ശ്രീധരൻ, കുഴിക്കപ്പള്ളി സോമനാഥൻ, വി. മുകുന്ദൻ, മക്കടോൽ ഗോപാലൻ, അബ്ദുൽ സമദ് എന്നിവ൪ സംസാരിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവ൪ത്തകരടക്കം ആയിരത്തോളം പേ൪ പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുത്തു.
ഭാരവാഹികൾ: ചീക്കപ്പറ്റ മനോജ്കുമാ൪ (ചെയ.), പ്രവീൺകുമാ൪ ജ്യോതി, രാജേന്ദ്രപ്രസാദ് (വൈസ് ചെയ.), എം.ടി. പ്രസാദ് (കൺ.), ഷാജി വെങ്ങളത്ത്, സുനിൽകുമാ൪ കയ്യൂന്നിമലയിൽ (ജോ. കൺ.), എ. ബിജുനാഥ് (ഓ൪ഗനൈസിങ് സെക്ര.)
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2012 11:49 AM GMT Updated On
date_range 2012-08-27T17:19:27+05:30അതിവേഗ റെയില്‍പാത ജനവിരുദ്ധം; സര്‍വേ നിര്‍ത്തിവെക്കണം -പ്രതിരോധ സമിതി
text_fieldsNext Story