Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2012 11:43 AM GMT Updated On
date_range 27 Aug 2012 11:43 AM GMTമുഖംമൂടി ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
കൊയിലാണ്ടി: മുഖംമൂടി ആക്രമണത്തിൽ രണ്ടുപേ൪ക്ക് പരിക്ക്. കണ്ണച്ചംകണ്ടി മണിപ്രസാദ് (43), പറമ്പത്ത് സുനിൽ (40) എന്നിവ൪ക്കുനേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇവ൪ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കൊയിലാണ്ടി ഗവ. ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂൾ പി.ടി.എ എക്സിക്യൂട്ടിവ് അംഗം മണിപ്രസാദ്, എസ്.എസ്.ജി അംഗം സുനിൽ എന്നിവരെ ആക്രമിച്ചതിൽ പി.ടി.എ എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു. അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. പി.കെ. പുരുഷോത്തമൻ, സി. ജയരാജ്, എം.എ. സുധീ൪ദാസ് എന്നിവ൪ സംസാരിച്ചു. പി. ബാബുരാജ് സ്വാഗതവും ടി.എം. സുധാകരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story