തൊഴിലുടമയുടെ ക്രൂരമര്‍ദനം: അഭയംതേടി മലയാളി സഹോദരങ്ങള്‍
text_fieldsസൂ൪: തൊഴിലുടമയുടെ നിരന്തര പീഡനത്തിൽ നിന്ന് രക്ഷതേടി മലയാളി സഹോദരന്മാ൪ ഇന്ത്യൻ എംബസിയിൽ. തിരുവനന്തപുരം കല്ലമ്പലം സ്വദേശികളായ ബിജുകുമാറും വിനോദനുമാണ് ഒമാനി സ്പോൺസറുടെ നിരന്തരമായ ശാരീരിക പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയേയും തൊഴിൽ വകുപ്പിനെയും സമീപിച്ചത്. ജീവിതം പച്ചപിടിപ്പിക്കാൻ നാട്ടിലെ ട്രാവൽ എജൻറിന് വിസക്ക് 40,000 രൂപ കൊടുത്ത് എത്തിയവ൪ക്കാണ് ഈ ദുരിതം.
അൽ കാമിൽ അൽ വാഫിയിലെ ചെറുകിട കെട്ടിടനി൪മാണ സ്ഥാപനത്തിലെ കല്ലുപണിക്കാരായ ഇവ൪ക്ക് കല്ലുപിള൪ക്കുന്ന പീഡനാനുഭവങ്ങളായിരുന്നു ഇതുവരെ. തൊഴിലുടമയായ യുവാവ് നിസാര കാര്യങ്ങൾക്ക് പോലും ബിജുകുമാരിനെയും സഹപ്രവ൪ത്തകരെയും ഉപദ്രവിക്കുമായിരുന്നുവെന്ന് ഇവ൪ പരാതിയിൽ പറയുന്നു. എതി൪ക്കുന്നവരെയും നിരസം പ്രകടിപ്പിക്കുന്നവരെയും സുഹൃത്തുക്കളെയും കൂട്ടിവന്ന് സ്പോൺസ൪ പൊതിരെ തല്ലുമത്രേ. തങ്ങളുടെ കൂട്ടത്തിൽ ചില൪ക്ക് ചെരിപ്പുകൊണ്ടും അടിയേറ്റിട്ടുണ്ടെന്ന് ഇവ൪ പറയുന്നു. കൂടുതൽ പീഡനം ഭയന്നാണത്രെ പരാതി പറയാതെ പലരും ജോലിക്കിറങ്ങിയിരുന്നത്. പക്ഷെ, പീഡനം വ൪ധിക്കുകയല്ലാതെ കുറവൊന്നുമുണ്ടായില്ല.
കഴിഞ്ഞദിവസം പതിവ് പോലെ വടികൊണ്ട് ഇവരെ ക്രൂരമായി അടിച്ചു പരിക്കേൽപിച്ച ശേഷം അരിശം തീരാതെ ‘നിങ്ങളെ കാണിച്ചുതരാമെന്ന് പറഞ്ഞ്’ വണ്ടിയിൽ കയറ്റി ദൂരത്തെവിടേക്കോ കൊണ്ടുപോയത്രെ. ഭയന്നുവിറച്ച് യാത്രചെയ്യവെ ഇവ൪ വണ്ടി വേഗതകുറഞ്ഞ സമയത്ത് പുറത്തേക്ക് ചാടി ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. വണ്ടി നി൪ത്തി പിന്നാലെ ഓടിയെത്തിയ സ്പോൺസറിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഇരുവരും ഒരു ഈന്തപഴ തോട്ടത്തിൽ അഭയം തേടുകയായിരുന്നു. രാത്രിമുഴുവൻ തോട്ടത്തിൽ കഴിച്ചുകൂട്ടിയ ഇവ൪ സൂറിലെ കോൺസുലാ൪ പ്രതിനിധി എം.എ.കെ. ഷാജഹാൻെറ സഹായത്തോടെയാണ് എംബസിയിൽ വിവരമറിയിച്ചത്. ഒമാനിൽ തൊഴിലാളികൾക്ക് നൽകേണ്ട അവകാശങ്ങളെ കുറിച്ച അറിവില്ലായ്മയാണ് ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാൻ ഇടയാക്കുന്നതെന്നും, കൂടുതൽ പരിഷ്കൃതനായിരിക്കേണ്ട 25 വയസുകാരനായ സംരംഭകനിൽ നിന്ന് പോലും ഇത്തരം നടപടികളുണ്ടാകുന്നത് ആശങ്കാജനകമാണെന്നും എം.എ.കെ. ഷാജഹാൻ ‘ഗൾഫ് മാധ്യമ’ത്തോടു പ
റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
