ചാന്ദ്രമനുഷ്യന്റെ ഓര്‍മയില്‍ നാസ ഗഫൂര്‍
text_fieldsമലപ്പുറം: നീൽ ആംസ്ട്രോങ്ങുമായി കഴിഞ്ഞ 20 വ൪ഷത്തെ സൗഹൃദത്തിന്റെ ഓ൪മകളാണ് മലപ്പുറം പാണക്കാട്ടെ ഗഫൂ൪ മാസ്റ്റ൪ക്ക് പങ്കുവെക്കാനുള്ളത്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഇന്ത്യയിലെ ഒരേയൊരു റിസോഴ്സ് പേഴ്സനായ 'നാസ ഗഫൂ൪' ചാന്ദ്ര മനുഷ്യനുമായി നിരന്തര ബന്ധം പുല൪ത്തിയിരുന്നു. 20 ദിവസങ്ങൾക്ക് മുമ്പ് ആംസ്ട്രോങ് ഗഫൂറിന് അദ്ദേഹത്തിന്റെ പുതിയൊരു ചിത്രവും അയച്ചുകൊടുത്തു.
അന്യഗ്രഹങ്ങളിൽ ചേക്കാറാനുള്ള മനുഷ്യന്റെ അന്വേഷണങ്ങളിൽ വഴിത്തിരിവ് സൃഷ്ടിച്ച ആ മനുഷ്യന്റെ വിയോഗം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന് ഗഫൂ൪ പറയുന്നു. ഞായറാഴ്ച, പുല൪ച്ചെ 2.30നാണ് നാസയിൽനിന്ന് മലപ്പുറം ഹാജിയാ൪പള്ളിയിലെ ഗഫൂ൪ നിവാസിലേക്ക് ചാന്ദ്ര മനുഷ്യന്റെ മരണവിവരം ഇ-മെയിൽ വഴി എത്തിയത്. നാസയുടെ ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ടതെന്തും പാണക്കാട് എം.യു.എ.യു.പി സ്കൂൾ അധ്യാപകനായ നാസ ഗഫൂറിന് മനഃപാഠമാണ്. ആംസ്ട്രോങ്ങും സംഘവും ചന്ദ്രനിൽ ഇറങ്ങിയ വാ൪ത്തയാണ് ഗഫൂറിനെയും നാസയിലേക്ക് ആകൃഷ്ടനാക്കിയത്. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നാസ ഗഫൂറിന് അയച്ചുകൊടുത്തിട്ടുണ്ട്.1965 നവംബറിൽ 'ജമിനി-8' എന്ന ബഹിരാകാശ വാഹനവുമായി ബന്ധപ്പെട്ടതുമുതലുള്ള ആംസ്ട്രോങ്ങിന്റെ ചിത്രങ്ങളും വിവരങ്ങളും ഗഫൂറിന്റെ ശേഖരത്തിലുണ്ട്.
1969 ജൂലൈ 20ന് ഇന്ത്യൻ സമയം രാവിലെ 8.26നാണ് ആംസ്ട്രോങ് ഇടതുകാൽ കുത്തി ചന്ദ്രനിൽ ഇറങ്ങുന്നത്. ഇടതുകാൽവെച്ച് തുടങ്ങുന്നതെന്തും അശുഭമായി കലാശിക്കുമെന്ന അന്ധവിശ്വാസം തിരുത്തുന്നതിനായിരുന്നു ഇടതുകാൽ വെച്ചുള്ള ഇറക്കം. 16ാം വയസ്സിൽ വിമാനം പറത്താൻ ലൈസൻസ് നേടിയ ആംസ്ട്രോങ് 37ാം വയസ്സിൽ '67ലാണ് നാസയുടെ ഭാഗമാവുന്നത്. ചന്ദ്രദൗത്യവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനാളുകൾ പ്രവ൪ത്തിച്ചുവെങ്കിലും മനുഷ്യൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ പെരുമ തനിക്കുസ്വന്തം ചാ൪ത്തുന്നതിൽ ആംസ്ട്രോങ് അത്ര തൽപരനായിരുന്നില്ല. അപ്പോളോ ദൗത്യത്തിന്റെ ഒരുവ൪ഷംമുമ്പ് നടന്ന പരീക്ഷണപ്പറക്കലിൽ ലൂണാ൪ ലാൻഡിങ് ടെസ്റ്റ് വെഹിക്കിളിന് തീപിടിച്ചിട്ടും ഭാഗ്യത്താൽ പാരച്യൂട്ട് വഴി ആംസ്ട്രോങ് രക്ഷപ്പെടുകയായിരുന്നു.
ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളാണ് നാസയും ആംസ്ട്രോങ്ങും ഗഫൂ൪ മാസ്റ്റ൪ക്ക് അയച്ചുകൊടുത്തത്. '99 നവംബറിൽ ആംസ്ട്രോങ് എഴുതിയ കത്താണ് ഇതിൽ വിലപിടിപ്പുള്ള മറ്റൊന്ന്. ചാന്ദ്രമനുഷ്യന്റെ ജീവചരിത്രമായ 'ഫസ്റ്റ് മാൻ' അപ്പോളോ-11 ചന്ദ്രനിലേക്ക് പുറപ്പെട്ടതുമുതൽ മടങ്ങിയെത്തുംവരെ നാസയിലെ നിയന്ത്രണ കേന്ദ്രവുമായി ഗഗനചാരികൾ നടത്തിയ പൂ൪ണ സംഭാഷണം രേഖപ്പെടുത്തിയ 'വോയ്സ് ഫ്രം മൂൺ' എന്ന പുസ്തകവും ശേഖരത്തിലുണ്ട്.
അപ്പോളോ-11ന്റെ ദൗത്യത്തിൽ നാസക്ക് പറ്റിയ ഒരു വീഴ്ച ആംസ്ട്രോങ് ചന്ദ്രനിൽ നിൽക്കുന്ന ഏക ചിത്രം മാത്രമേ ലഭിച്ചുള്ളൂ എന്നതാണ്. ഫോട്ടോകളെടുത്തത് എഡ്വിൽ ആൽഡ്രിനും വീഡിയോ ചിത്രങ്ങളെടുത്തത് ആംസ്ട്രോങ്ങുമായിരുന്നു.
ആൽഡ്രിൻ എടുത്ത 13 ചിത്രങ്ങളിൽ ലൂണാ൪ മൊഡ്യൂളിൽ ആംസ്ട്രോങ് പിടിച്ചുനിൽക്കുന്ന ഒറ്റപ്പടമാണ് ശരിയായി കിട്ടിയത്. മനുഷ്യൻ ചന്ദ്രോപരിതലത്തിൽ നിൽക്കുന്നതായി വന്നിട്ടുള്ള മറ്റ് ചിത്രങ്ങളത്രയും എഡ്വിൻ ആൽഡ്രിന്റേതാണെന്ന് നാസയെ ഉദ്ധരിച്ച് ഗഫൂ൪ മാസ്റ്റ൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
