കണ്‍സ്യൂമര്‍ഫെഡ് മേളകളില്‍ ഓണം - റമദാന്‍ വിറ്റുവരവ് 181 കോടി
text_fieldsതിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമ൪ഫെഡ് നടത്തുന്ന ഓണം - റമദാൻ വിപണന മേളകളിലെ വിറ്റുവരവ് 181 കോടി രൂപ കവിഞ്ഞതായി പ്രസിഡന്റ് അഡ്വ. ജോയി തോമസും മാനേജിങ് ഡയറക്ട൪ ഡോ. റിജി ജി. നായരും അറിയിച്ചു. ജൂലൈ ആറിന് ആരംഭിച്ച ഓണം - റമദാൻ വിപണന കേന്ദ്രങ്ങൾ ആഗസ്റ്റ് 28 വരെ തുടരും.
13 ഇനം നിത്യോപയോഗ സാധനങ്ങളാണ് 18 മുതൽ 52 ശതമാനം വരെ വിലക്കുറവിൽ വിറ്റഴിക്കുന്നത്. ഇതേവരെ ഏറ്റവും കൂടുതൽ വിപണനകേന്ദ്രങ്ങൾ ആരംഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 859 വിപണനകേന്ദ്രങ്ങൾ ജില്ലയിലുണ്ട്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് തൃശൂ൪ ജില്ലയിലാണ്. 15.68 കോടി. 14 ജില്ലാ വിപണന മേഖലകളിലായി 125.60 കോടി രൂപയുടെയും ത്രിവേണി സൂപ്പ൪ മാ൪ക്കറ്റുകളോടനുബന്ധിച്ചു നടത്തുന്ന സബ്സിഡി കൗണ്ടറുകളിലൂടെ 46.44 കോടി രൂപയുടെയും കൺസ്യൂമ൪ഫെഡ് നേരിട്ടു നടത്തുന്ന നന്മ സ്റ്റോറുകളിലൂടെ 9.6 കോടി രൂപയുടെയും വിപണനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
