ചാത്തന്നൂ൪: ചാത്തന്നൂ൪ നിയോജകമണ്ഡലത്തിലെ ഒമ്പത് സ്ഥാപനങ്ങൾക്ക് എം.എൽ.എ ഫണ്ടിൽനിന്ന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകും. ഇതിലേക്ക് ആവശ്യമായ തുക നൽകിയതായി ജി.എസ്. ജയലാൽ എം.എൽ.എ അറിയിച്ചു.
കല്ലുവാതുക്കൽ പഞ്ചായത്തിൽപെട്ട വിലവൂ൪കോണം ചെന്നിട്ടിൽ എൽ.പി.എസിലേക്ക് ഒരു പ്രിൻററും കമ്പ്യൂട്ടറും കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിലേക്ക് മൂന്ന് കമ്പ്യൂട്ടറും ഒരു പ്രിൻററും പാരിപ്പള്ളി കെ.ജെ.എം.ഡി യു.പി.എസിന് രണ്ട് കമ്പ്യൂട്ടറും ഒരു പ്രിൻററും ചാത്തന്നൂ൪ ഗ്രാമപഞ്ചായത്തിൽപ്പെട്ട അക്ഷര ലൈബ്രറിക്ക് ഒരു കമ്പ്യൂട്ടറും ഒരു പ്രിൻററും കാരാക്കോട് എൽ.എം.എസ് എൽ.പി.എസിന് ഒരു ലാപ്ടോപ്പ്, ഒരു പ്രൊജക്ട൪, ചിറക്കര യുവധാരാ ഗ്രന്ഥശാലക്ക് ഒരു കമ്പ്യൂട്ടറും ഒരു പ്രിൻററും ആനന്ദവിലാസം ഗ്രന്ഥശാലക്ക് ഒരു പ്രൊജക്ട൪, പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽപെട്ട കാഞ്ഞിരത്തിങ്കൽ എസ്.കെ.വി.എൽ.പി.എസിന് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രിൻററും ആദിച്ചനല്ലൂ൪ ഗ്രാമപഞ്ചായത്തിൽപെട്ട മൈലക്കാട് പഞ്ചായത്ത് യു.പി.എസിന് രണ്ട് കമ്പ്യൂട്ടറും ഒരു പ്രിൻററുമാണ് നൽകുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2012 2:19 PM GMT Updated On
date_range 2012-08-26T19:49:20+05:30എം.എല്‍.എ ഫണ്ടില്‍നിന്ന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിനല്‍കും
text_fieldsNext Story