ജില്ലയില്‍ മുഖ്യമന്ത്രിയുടെ ഓട്ടപ്രദക്ഷിണം
text_fieldsകൊച്ചി: ജില്ലയിൽ ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓട്ടപ്രദക്ഷിണം. അദ്ദേഹത്തിൻെറ എട്ട് പരിപാടികളാണ് ജില്ലയിൽ നടന്നത്. രാവിലെ എട്ടിന് ആരംഭിച്ച പരിപാടികൾ രാത്രിവരെ നീണ്ടു.
സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ വാ൪ഷികം ഉദ്ഘാടനം ചെയ്ത് രാവിലെ എട്ടിന് എറണാകുളം ഫൈൻ ആ൪ട്സ് ഹാളിലാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുട൪ന്ന് മറൈൻഡ്രൈവിൽ കേരള വാട്ട൪ സ്പോ൪ട്സും സെയിലിങ് ഓ൪ഗനൈസേഷനും ചേ൪ന്ന് സംഘടിപ്പിച്ച യോട്ടിങ് മത്സരം ഉദ്ഘാടനം.
തുട൪ന്ന് ഉദ്യോഗമണ്ഡൽ ഫാക്ട് ടൗൺഷിപ്പിൽ സെൻറ൪ ഫോ൪ ബയോപോളിമ൪ സയൻസ് ഓഫ് ടെക്നോളജിയുടെ ഉദ്ഘാടന പരിപാടിയിൽ കേന്ദ്രമന്ത്രി അഴഗിരിക്കൊപ്പം.
ഇതിനിടെ ഉച്ചക്ക് ഊണ് കഴിക്കാൻ സമയം കണ്ടെത്തിയത് എറണാകുളം പ്രസ്ക്ളബിൽ. പ്രസ് ക്ളബിൻെറ ഓണാഘോഷം ഉദ്ഘാടനം ചെയ്യാമെന്നാണ് ഏറ്റിരുന്നതെങ്കിലും സമയത്ത് എത്താൻ കഴിഞ്ഞില്ല.എങ്കിലും പത്രപ്രവ൪ത്തക൪ക്കൊപ്പമിരുന്ന് സദ്യ ഉണ്ണാൻ അദ്ദേഹം സമയം കണ്ടെത്തി.
പിന്നീട് താജ് ഗേറ്റ്വേയിൽ ലോജിസ്റ്റിക്സ് സെമിനാ൪ സമാപന പരിപാടി. അതിനുശേഷം കാ൪ട്ടൂൺ അക്കാദമിയുടെ അനുമോദന ചടങ്ങിലും ഐ.എം.എ ഹാളിൽ ചങ്ങനാശേരി എസ്.ബി കോളജിൻെറ ഗ്ളോബൽ അലുമ്നി മീറ്റിലും പങ്കെടുത്തു.
വൈകുന്നേരം മറൈൻഡ്രൈവിൽ ഓണ വാരാഘോഷ പരിപാടിയിലും പങ്കെടുത്തശേഷമാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രിക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥരും മേയ൪, എം.എൽ.എമാ൪, എം.പിമാ൪ അടക്കം ജനപ്രതിനിധികളും പരക്കം പാഞ്ഞപ്പോൾ പല സ്ഥലത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
