ബോളിവുഡ് മുത്തച്ഛന്‍ എ.കെ ഹംഗല്‍ അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്ത ഹിന്ദി നടൻ എ.കെ ഹംഗൽ (97) അന്തരിച്ചു. കുളിമുറിയിൽ വീണ് തുടയെല്ല് പൊട്ടിയതിനെത്തുട൪ന്ന് ഗുരുതരാവസ്ഥയിലായ ഹംഗലിനെ ഈ മാസം 16നാണ് സാന്താക്രൂസിലെ പരേഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാ൪ധക്യസഹജമായ നിരവധി അസുഖങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃത൪ അറിയിച്ചു. രക്തസമ്മ൪ദം, വൃക്ക തകരാ൪ തുടങ്ങിയ അസുഖങ്ങളുള്ളതിനാൽ തുടയെല്ലിൽ ശസ്ത്രക്രിയ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഹംഗൽ 225ഓളം ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘ഷോലെ’, ‘ഷൗകീൻ’, ‘നമക് ഹറാം’ തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം ബോളിവുഡിന് പ്രിയങ്കരനായത്. വാത്സല്യമൂറുന്ന അച്ഛനായും മുത്തച്ഛനായും അദ്ദേഹം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി. ഷോലെയിലെ റഹീം ചാച്ചയും ലഗാനിലെ ശംഭു കാക്കയും ഏറെ ശ്രദ്ധേയമായിരുന്നു. അടുത്തകാലത്തായി മധുബാല എന്ന ടെലിവിഷൻ പരമ്പരയിൽ അതിഥിവേഷത്തിലെത്തിയിരുന്നു. ജീവിതത്തോട് പോരാടി നേടിയ വിജയമായിരുന്നു ഹംഗലിൻേറത്. കൈയിൽ വെറും 20 രൂപയുമായാണ് 21ാം വയസ്സിൽ സ്വപ്ന നഗരമായ മുംബൈയിൽ വന്നിറങ്ങിയത്. ഹിന്ദി സിനിമക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് 2006ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ബോളിവുഡിലെ ഫോട്ടോഗ്രാഫറും കാമറാമാനുമായിരുന്ന വിജയ് ഹംഗൽ ഏക മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
