ബദല്‍ റോഡ് പൂര്‍ത്തിയാകും മുമ്പേ തിരുവെങ്കിടം റെയില്‍വേ ഗേറ്റ് അടക്കുന്നു
text_fieldsഗുരുവായൂ൪: തിരുവെങ്കിടത്തെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ഗേറ്റ് 31 ന് അടക്കുന്നു. ബദൽറോഡ് നി൪മിച്ചിട്ടുണ്ടെങ്കിലും അതിൻെറ ടാറിങ് നടത്തിയിട്ടില്ല. മഴ പെയ്തതോടെ ചെളിക്കുളമായി കിടക്കുകയാണ്.
ഫുട് ഓവ൪ ബ്രിഡ്ജ് 60 ദിവസത്തിനകം പൂ൪ത്തിയാക്കാമെന്ന് റെയിൽവേ പറയുന്നുണ്ടെങ്കിലും മുൻകാല അനുഭവങ്ങൾ മൂലം അത് വിശ്വസിക്കാൻ നാട്ടുകാ൪ തയ്യാറല്ല. ഫുട് ഓവ൪ ബ്രിഡ്ജ് നി൪മാണം അടക്കമുള്ള പ്ളാറ്റ്ഫോം വികസനം ആറ് മാസത്തിനുള്ളിൽ പൂ൪ത്തീകരിക്കുമെന്ന് പറഞ്ഞ് 2010 ഒക്ടോബറിൽ ആരംഭിച്ച പ്രവ൪ത്തികളാണ് നീണ്ടു പോകുന്നത്. ഗുരുവായൂ൪ സ്റ്റേഷനിൽ 24 കോച്ചുകളുള്ള ട്രെയിൻ വരണമെങ്കിൽ സ്റ്റേഷൻെറ കിഴക്കുഭാഗത്തുകൂടി കടന്നു പോകുന്ന റെയിൽവേ ഗേറ്റ് അടച്ച് പ്ളാറ്റ്ഫോമിന് നീളം വ൪ധിപ്പിക്കണം. തിരുവെങ്കിടം പ്രദേശത്തെ ഗുരുവായൂരുമായി ബന്ധിപ്പിക്കുക റോഡാണ് ഇതോടെ ഇല്ലാതാവുക.
തിരുവെങ്കിടാചലപതി ക്ഷേത്രം, സെൻറ് ആൻറണീസ് പള്ളി, എ.എൽ.പി സ്കൂൾ എന്നീ സ്ഥാപനങ്ങളിലേക്കുള്ള വഴിയാണിത്. ബദൽ സംവിധാനം ഒരുക്കി ഗേറ്റ് അടക്കുന്നതിൽ നാട്ടുകാ൪ക്ക് എതി൪പ്പില്ലെങ്കിലും അത് പൂ൪ത്തിയാവും മുമ്പേ ഗേറ്റ് അടച്ചാൽ ജനം ഏറെ കഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
