ഒറ്റപ്പാലം സൗത് ഇന്ത്യന്‍ ബാങ്ക് കവര്‍ച്ചക്ക് ശ്രമിച്ചയാള്‍ പിടിയില്‍
text_fieldsഒറ്റപ്പാലം: സൗത് ഇന്ത്യൻ ബാങ്കിൻെറ ഒറ്റപ്പാലം ശാഖയിൽ ഒരാഴ്ച മുമ്പ് കവ൪ച്ചക്ക് ശ്രമിച്ച യുവാവ് അറസ്റ്റിലായി.
കാസ൪കോട് കാഞ്ഞങ്ങാട് പെരിയയിലെ ഹസ്ന മൻസിലിൽ ഹബീബ് റഹ്മാനാണ് (21) അറസ്റ്റിലായത്.
16ന് പുല൪ച്ചെ ആയിരുന്നു കവ൪ച്ചാശ്രമം. ബാങ്കിൻെറ ഏതാനും മീറ്റ൪ അകലെയുള്ള ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇയാൾ ബാങ്കിലേക്ക് ചായ എത്തിച്ചിരുന്നു. ഈ പരിചയത്തിലാണ് കവ൪ച്ചക്ക് ശ്രമിച്ചത്. കെട്ടിടത്തിൻെറ ഗ്രിൽ കമ്പി പൊട്ടിച്ച് അകത്തിമാറ്റി അകത്ത് കടക്കുകയായിരുന്നു.
ബാങ്കിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞതാണ് പൊലീസിന് പ്രതിയെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിച്ചത്. സ്വ൪ണാഭരണങ്ങളും പണവും സൂക്ഷിച്ച സ്ട്രോങ് റൂമിൻെറ വാതിൽ തുറക്കാൻ പലവട്ടം നടത്തിയ ശ്രമങ്ങൾ ഒളികാമറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുല൪ച്ചെ 3.43 മുതൽ 4.22 വരെയുള്ള സമയത്താണ് മോഷണ ശ്രമം നടന്നതെന്നും കാമറയിലെ ഡിജിറ്റൽ സംവിധാനം സാക്ഷ്യപ്പെടുത്തിയിരുന്നു. നിരീക്ഷണ കാമറയുടെ ‘കണ്ണ് വെട്ടിക്കാൻ’ ലെൻസ് ദിശമാറ്റിവെച്ചെങ്കിലും മറ്റ് ഒളി കാമറകളിൽ ദൃശ്യം പതിഞ്ഞിരുന്നു.
ആളെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഹോട്ടലിലെത്തിയെങ്കിലും പെരുന്നാളിന് നാട്ടിൽ പോയതായി വിവരം ലഭിച്ചു. ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ നാട്ടിലാണെന്ന് ഉറപ്പായി പെരുന്നാൾ കഴിഞ്ഞ് ഒറ്റപ്പാലത്ത് മടങ്ങിയെത്തിയപ്പോഴാണ് പിടിയിലായത്.
ഒറ്റപ്പാലത്തെ മോഷണ ശ്രമത്തിന് ശേഷം ഇയാൾ 18ന് കൈലാസ് തിയറ്ററിൽ നിന്ന് 12,000 രൂപ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മൂന്നുമാസം മുമ്പ് എറണാകുളത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരവെ വിജയാ ബാങ്കിൻെറ ഗ്രിൽ പൊളിച്ച് അകത്ത് കയറി ലാപ്ടോപ്പും മറ്റും കവ൪ന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
രണ്ടുമാസം മുമ്പാണ് ഒറ്റപ്പാലത്തെ ഹോട്ടലിൽ പൊറോട്ടക്കാരനായി പണിക്ക് ചേ൪ന്നത്. പ്രതിയെ മണ്ണാ൪ക്കാട് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
