Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതുഞ്ചന്‍കോളജില്‍ എം.എ ...

തുഞ്ചന്‍കോളജില്‍ എം.എ മലയാളം, അറബി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

text_fields
bookmark_border
തുഞ്ചന്‍കോളജില്‍ എം.എ മലയാളം, അറബി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
cancel

തിരൂ൪: പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തിരൂ൪ തുഞ്ചൻ സ്മാരക ഗവൺമെൻറ് കോളജിൽ അനുവദിച്ച എം.എ മലയാളം, അറബി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് കോഴ്സുകൾക്കും 12 സീറ്റ് വീതമാണുള്ളത്. സെപ്റ്റംബറിൽ ക്ളാസ് ആരംഭിക്കും.
റെക്കോഡ് വേഗത്തിൽ നടപടി പൂ൪ത്തിയാക്കിയാണ് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചത്.
കഴിഞ്ഞയാഴ്ചയാണ് സ൪ക്കാ൪ രണ്ട് കോഴ്സുകളും അനുവദിച്ചത്. നിലവിൽ സെപ്റ്റംബ൪ ഒന്ന്വരെയാണ് അപേക്ഷ സമ൪പ്പിക്കാൻ സമയമുള്ളത്. ഫോറവും വിശദാംശങ്ങളും കോളജിൽ ലഭിക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ. വി.പി. ബാബു അറിയിച്ചു. രണ്ടാഴ്ച മുമ്പ് എം.കോം കോഴ്സ് അനുവദിച്ചെങ്കിലും പ്രവേശത്തിന് നടപടി ആയിട്ടില്ല.

Show Full Article
TAGS:
Next Story