ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടി കാഞ്ഞങ്ങാട്
text_fieldsകാഞ്ഞങ്ങാട്: തിരുവോണം പടിവാതിൽക്കൽ എത്തിനിൽക്കെ കാഞ്ഞങ്ങാട് നഗരം ഓണത്തിരക്കിലമ൪ന്നു. മഴ മാറിയ തെളിഞ്ഞ കാലാവസ്ഥയിൽ തെരുവോരങ്ങൾ വാണിഭക്കാരെക്കൊണ്ട് നിറഞ്ഞു. സാധാരണ ജനങ്ങൾക്ക് ഏറെ ആശ്വാസമാണ് തെരുവോര വാണിഭം. കടകളിലെ അമിത വിലകൾക്കിടയിൽ വിലപേശി താങ്ങാനാവുന്ന വിലകൾക്ക് സാധനങ്ങൾ സ്വന്തമാക്കാമെന്നതാണ് വഴിയോര വാണിഭങ്ങളിലേക്ക് ജനങ്ങളെ ആക൪ഷിക്കുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ചെരിപ്പുകൾ, അടുക്കള സാധനങ്ങൾ തുടങ്ങിയ സാധനങ്ങളെല്ലാം ഇവിടങ്ങളിൽനിന്ന് വാങ്ങിക്കാം.
കുടുംബശ്രീ ജില്ലാ മിഷനും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണച്ചന്തയിലും ജില്ലാ പഞ്ചായത്തിൻെറ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഒരുക്കിയ ജില്ലാ ഓണം വിപണനമേളയിലും തിരക്കേറി. നാട്ടിൽ ഉൽപാദിപ്പിച്ച സാധനങ്ങളാണ് ഇവിടങ്ങളിൽ വിൽപന നടത്തുന്നത്. പൊതുവിപണിയിലെ സാധനങ്ങളുടെ വിലക്കയറ്റം ഇത്തരം മേളകളിലേക്കുള്ള ജനത്തിരക്കിന് വേഗത കൂട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
