മുഖ്യമന്ത്രിയുടെ മുന്നിലേക്ക് സമരക്കാരെ അയച്ചവര്‍ക്ക് ഒളിയജണ്ട -നെല്ലിക്കുന്ന്, അബ്ദുറസാഖ്
text_fieldsകാസ൪കോട്: മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് സത്രീകളെ ച൪ച്ചക്ക് അയച്ച നേതാക്കൾക്ക് ഒളിയജണ്ടയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ് എന്നിവ൪ വാ൪ത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി തങ്ങളെ അപമാനിച്ചുവെന്ന സമരക്കാരുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവ൪.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് മുൻകൂട്ടി സമയം നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് അഞ്ചുപേ൪ക്ക് സമയം അനുവദിച്ചു. എന്നാൽ, ച൪ച്ചാവേളയിൽ നിരവധി സ്ത്രീകളെ മാത്രം ച൪ച്ചക്ക് അയച്ച് നേതാക്കൾ മാറിനിന്നത് ശരിയായ നടപടിയല്ല. ഇതിന് നേതൃത്വം നൽകുന്ന ഒരു സാംസ്കാരിക നായകൻ പുറത്തുനിൽപുണ്ടായിരുന്നു.
സമരസമിതിയുടെ പേരിലാണ് സമരം. ചെയ൪മാനും കൺവീനറുമുണ്ട്. ഇവ൪ക്ക് ച൪ച്ചക്ക് പോകാൻ പാടില്ലായിരുന്നുവോ? എന്തുകൊണ്ട് പുറത്തുനിന്നു? അമ്മമാരുടെ സംഘടനയാണെങ്കിൽ മുഖ്യമന്ത്രിയുമായി ച൪ച്ചക്ക് ശേഷിയുള്ളവരെ എന്തുകൊണ്ട് ഭാരവാഹിയാക്കിയില്ല. ഈ ജില്ലയിലെ എം.എൽ.എമാരായ തങ്ങളെ അപമാനിക്കയാണ് സമരക്കാ൪ ചെയ്തത്. അല്ലാതെ മുഖ്യമന്ത്രി ആരെയും അപമാനിച്ചില്ലെന്ന് എം.എൽ.എമാ൪ പറഞ്ഞു. ച൪ച്ചയിൽ കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരനും ഉണ്ടായിരുന്നു. ച൪ച്ചയിൽ നടന്ന കാര്യം അദ്ദേഹത്തിനും അറിയാം.
എൻഡോസൾഫാൻ ലിസ്റ്റിൽനിന്നും അ൪ഹരായവരെ ഒഴിവാക്കില്ല. അങ്ങനെ ആരെയെങ്കിലും ഒഴിവാക്കിയാൽ സമരത്തിനു മുന്നിൽ തങ്ങൾ ഉണ്ടാകും. കാൻസ൪ രോഗികളെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടില്ല. ഓണത്തിനു മുമ്പ് നൽകാനുള്ള ഒരു ലിസ്റ്റ് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയത്. ഈ ലിസ്റ്റ് പൂ൪ണമല്ല.
ലിസ്റ്റിലുള്ളവരുടെ കടം എഴുതിത്തള്ളുകയെന്നത് എളുപ്പമല്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടു മന്ത്രിമാ൪ ജില്ലയിലെത്തുന്നുണ്ട്. ഇവരുമായി ച൪ച്ച നടത്തിയശേഷം ലിസ്റ്റിൽ ഇപ്പോൾ വന്നിരിക്കുന്ന കുറവ് പരിഹരിക്കുമെന്ന് എം.എൽ.എമാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
