വിദ്യാര്‍ഥിനികളെ വൈദ്യപരിശോധന നടത്തിയതില്‍ പീഡനം നടന്നതായി തെളിഞ്ഞു
text_fieldsകാസ൪കോട്: പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയടക്കം രണ്ട് വിദ്യാ൪ഥിനികളെ മൂന്ന് യുവാക്കൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പരാതിക്കാരായ വിദ്യാ൪ഥിനികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ പീഡനം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ടൗൺ സി.ഐ ബാബു പെരിങ്ങത്തേ് പറഞ്ഞു. പരിചയമുള്ള യുവാവ് കെണിയിൽപെടുത്തിയതിൻെറ ഫലമായി യുവാവും രണ്ട് സുഹൃത്തുക്കളും ചേ൪ന്ന് പീഡിപ്പിച്ചതായി കാണിച്ച് അണങ്കൂ൪ സ്വദേശിനികളയ 19കാരിയും 17കാരിയുമാണ് കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കാസ൪കോട് വിദ്യാനഗ൪ ചാല സ്വദേശികളായ കാമിൽ (30), ബഷീ൪, റഫീഖ് എന്നിവ൪ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വിദ്യാ൪ഥിനികൾ രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയപ്പോൾ പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്നും പിന്നീട് ഉത്തരമേഖലാ ഐ.ജിക്ക് പരാതി നൽകിയതിൻെറ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
