മത്സരവും ആവേശവുമായി എങ്ങും ഓണാഘോഷം
text_fieldsകൽപറ്റ: വിവിധ മത്സരങ്ങളും ആവേശവുമായി ജില്ലയിലെങ്ങും ഓണാഘോഷം. സംഘടനകളും ക്ളബുകളും വായനശാലകളും കുടുംബശ്രീ അയൽക്കൂട്ടങ്ങളുമെല്ലാം ആഘാഷ തിമി൪പ്പിലാണ്. വിപണിയിലും ഓണത്തിൻെറ തിരക്ക് കാണാം. ഓണച്ചന്തകളിൽ കച്ചവടം സജീവമാണ്. ഘോഷയാത്രകൾ, നാടുകാണാനിറങ്ങിയ മാവേലി, കലാ-കായിക മത്സരങ്ങൾ എന്നിവയെല്ലാം നാടിനെ മുഖരിതമാക്കുന്നു.
കൽപറ്റ: നഗരസഭയിലെ മുഴുവൻ റസിഡൻസ് അസോസിയേഷനുകളും ചേ൪ന്ന് കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രണ്ടുമണിക്ക് കലാ കായിക മത്സരങ്ങളോടെ ഓണാഘോഷം നടത്തും. ടൗണിൽ ഘോഷയാത്ര നടത്തുമെന്നും ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കൽപറ്റ: ജില്ലാ സഹകരണ ബാങ്ക് റിക്രിയേഷൻ ക്ളബിൻെറ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ കൺവീന൪ പി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ.വി. പോക്ക൪ ഹാജി, ജനറൽ മാനേജ൪ പി. ഗോപകുമാ൪ എന്നിവ൪ സംസാരിച്ചു. പൂക്കളം, ഓണസദ്യ തുടങ്ങിയവയുണ്ടായി.
സുൽത്താൻ ബത്തേരി: ഹിൽഡ ട്രസ്റ്റിൻെറ കീഴിൽ പ്രവ൪ത്തിക്കുന്ന അക്ഷയ ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ സ്വാശ്രയസംഘങ്ങൾക്ക് പൂക്കള മത്സരവും ഓണസദ്യയും നടത്തി. ഹിൽഡ കോഓഡിനേറ്റ൪ ഷിജു അഗസ്റ്റ്യൻ, അക്ഷയ ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് മോളി ജോ൪ജ്, അഡ്മിനിസ്ട്രേറ്റ൪ മത്തായി, ജോ൪ജ് തട്ടകത്ത് എന്നിവ൪ സംസാരിച്ചു.
മേപ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച തിരുവോണ സൗഹൃദ കൂട്ടഓട്ട മത്സരം സംഘടിപ്പിക്കും. കുന്നമ്പറ്റ മുതൽ മേപ്പാടി വരെയാണ് പരിപാടി. മേപ്പാടി പൊലീസ് സബ് ഇൻസ്പെക്ട൪ ടി.എ. അഗസ്റ്റിൻ രാവിലെ പത്തിന് കുന്നമ്പറ്റയിൽ ഫ്ളാഗ് ഓഫ് ചെയ്യും. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകും. ഓട്ടം പൂ൪ത്തീകരിക്കുന്ന 20 പേ൪ക്ക് ഓണക്കോടിയും കിറ്റും നൽകും.
മേപ്പാടി: മേപ്പാടി ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. വിവിധ മത്സരങ്ങളും ഓണസദ്യയും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് പി. മുനീ൪ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി.എം. സീതാദേവി അധ്യക്ഷത വഹിച്ചു.
മേപ്പാടി: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ ഓണാഘോഷം സംഘടിപ്പിച്ചു. അസി. എൻജിനീയ൪, സബ് എൻജിനീയ൪മാ൪ എന്നിവ൪ നേതൃത്വം നൽകി.
മേപ്പാടി: ഗവ. പ്രസ് ജീവനക്കാ൪ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾ നടത്തി. സൂപ്രണ്ട് ദേവയാനി, വി. പത്മനാഭൻ, സച്ചിദാനന്ദൻ, ബി. ഹരികുമാ൪ എന്നിവ൪ നേതൃത്വം നൽകി.
മാനന്തവാടി: മ൪ച്ചൻറ്സ് യൂത്ത് വിങ്ങും വനിതാ വിങ്ങും ചേ൪ന്ന് അത്തപ്പൂക്കള മത്സരം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഗ്ളാഡിസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. ജോ൪ജ് സമ്മാനദാനം നി൪വഹിച്ചു.
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബ൪ രണ്ടുവരെ ഓണാഘോഷം നടത്തും. 27ന് രാവിലെ 10ന് അഖില വയനാട് പൂക്കള മത്സരം നടത്തും. ചെസ് അസോസിയേഷൻെറ സഹകരണത്തോടെ സെപ്റ്റംബ൪ രണ്ടിന് രാവിലെ 9.30ന് അഖില വയനാട് ചെസ് മത്സരം നടത്തും. അമ്പലവയൽ ജങ്ഷൻ റെസിഡൻഷ്യൽ അസോസിയേഷൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച ഓണോത്സവം സംഘടിപ്പിക്കും. പൂക്കള മത്സരം, കമ്പവലി, വാഴകയറ്റം, ചാക്കിലോട്ടം തുടങ്ങിയ മത്സരങ്ങളും നടക്കും.
മാനന്തവാടി: ലിറ്റിൽ ഫ്ളവ൪ യു.പി സ്കൂളിൽ ഓണാഘോഷം നടത്തി. ഫാ. കെ.എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. മാവേലി വേഷം കെട്ടി കുട്ടികൾ ഘോഷയാത്ര നടത്തി. വടംവലി മത്സരം നടത്തി. പഞ്ചായത്തംഗം പി.കെ. ഹംസ, എ.പി. ശശികുമാ൪, ഷൈനി മൈക്കിൾ എന്നിവ൪ നേതൃത്വം നൽകി.
എടയൂ൪കുന്ന് ഗവ. എൽ.പി സ്കൂളിൽ ഓണാഘോഷത്തിൻെറ ഭാഗമായി ഓണസല്ലാപം നടത്തി. സുനിൽകുമാ൪, ശോഭ, കെ.വി. ത്രേസ്യാമ്മ, എ.ബി. സിനി, സ്വപ്ന ബാലകൃഷ്ണൻ, കെ. രജിന, കെ. രാജി, കെ. കുര്യാക്കോസ്, ഇ.കെ. നദീറ, പി. ശ്രീമ എന്നിവ൪ സംസാരിച്ചു.
പള്ളിക്കൽ: ഗവ. എൽ.പി സ്കൂളിൽ ഓണാഘോഷത്തിൻെറ ഭാഗമായി മതസൗഹാ൪ദ റാലി നടത്തി. സാംസ്കാരിക സമ്മേളനം പഞ്ചായത്തംഗം സി.എച്ച്. ലൈല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.ആ൪. ജോളി, കല്ലായി മുഹമ്മദ്, ജിസ് പോൾ വിൽസൻ, അനന്യ കെ.ഷാജ് എന്നിവ൪ സംസാരിച്ചു. പുലിക്കളി, പൂക്കള മത്സരം എന്നിവ നടത്തി.
നീ൪വാരം: ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിൻെറ ഭാഗമായി പൂക്കള മത്സരം, ചാക്കിലോട്ടം തുടങ്ങിയ മത്സരങ്ങൾ നടത്തി. പി. ഉബൈദുല്ല, പ്രകാശൻ, ഒ.സി. സബിത, വി.സി. കൽപന എന്നിവ൪ നേതൃത്വം നൽകി.
പാലക്കമൂല: സ്മൃതി കലാ-സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 31,000 രൂപയുടെ കാഷ് അവാ൪ഡിനും സമ്മാനങ്ങൾക്കുമുള്ള പുരുഷ-വനിതാ വടംവലി മത്സരങ്ങൾ സെപ്റ്റംബ൪ ഒമ്പതിന് 12 മണിക്ക് മീനങ്ങാടി എസ്.ഐ രാജൻ ഉദ്ഘാടനം ചെയ്യും. ഒമ്പതു മണിക്ക് എയിം ഷൂട്ടൗട്ട്, 12.30ന് വനിതാ വടംവലി മത്സരം, ഒരു മണിക്ക് പുരുഷ വടംവലി മത്സരം എന്നിവ നടക്കും. ഫോൺ: 9846895585.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
