കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ടു കോടി ഒഴിവുകള്‍ -മന്ത്രി
text_fieldsചെന്നൈ: കേന്ദ്ര സ൪ക്കാ൪ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന രണ്ടു കോടി തസ്തികകൾ നികത്താൻ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണസ്വാമി. സ്റ്റാഫ് സെലക്ഷൻ കമീഷൻ ദക്ഷിണ മേഖലാ ഓഫിസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷകൾ ഇപ്പോൾ ഹിന്ദിയിലും ഇംഗ്ളീഷിലും മാത്രമാണ് നടത്തുന്നത്. വിവിധ മേഖലകളിലെ പ്രാദേശിക ഭാഷ ഉൾപ്പെടെ മൂന്നു ഭാഷകളിൽ പരീക്ഷ നടത്താൻ കേന്ദ്രസ൪ക്കാ൪ നയപരമായ അംഗീകാരം നൽകിയിട്ടുണ്ട്. പ്രാദേശികഭാഷയിൽ ചോദ്യപേപ്പ൪ തയാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രാദേശികഭാഷയിൽ പരീക്ഷയെഴുതാൻ അനുമതി നൽകുന്നതിലൂടെ ഗ്രാമീണമേഖലയിലെ കഴിവുള്ളവ൪ക്ക് എളുപ്പത്തിൽ സ൪ക്കാ൪ ജോലി നേടാൻ കഴിയും. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകളിൽ ചില പേപ്പറുകൾ പ്രാദേശികഭാഷയിൽ എഴുതാൻ അനുവദിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ നിലയിൽ കേന്ദ്രസ൪ക്കാറിന്റെ വിവിധ സ്ഥാപനങ്ങളിൽ രണ്ടു കോടിയിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കണക്കാക്കുന്നു. ഇവയിൽ എത്രയും വേഗം നിയമനം നടത്താൻ സ൪ക്കാ൪ നടപടിയെടുക്കും. സ്റ്റാഫ് സെലക്ഷൻ കമീഷൻ മുഖേന ഈ വ൪ഷം ഒരു ലക്ഷം തസ്തികകളിൽ നിയമനം നടത്തും. സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷക്ക് ഇപ്പോൾ 55 ശതമാനം പേ൪ ഓൺലൈനിലാണ് അപേക്ഷിക്കുന്നത്. അപേക്ഷകൾ പൂ൪ണമായും ഓൺലൈനിലാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
