മാച്ചു പിച്ചുവിന് പുതിയ വിമാനത്താവളം
text_fieldsലിമ: ലോകാദ്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മാച്ചു പിച്ചു ദേവാലയ സമുച്ചയത്തിന് സമീപം പുതിയ വിമാനത്താവളം പണിയാൻ പെറു സ൪ക്കാ൪ ആലോചിക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംലഭിച്ച മാച്ചു പിച്ചുവിന് സമീപം പെറുവിന്റെ ദക്ഷിണ നഗരമായ കുസ്കോയുടെ പ്രാന്തത്തിലാണ് വിമാനത്താവളം നി൪മിക്കുക.
ഇതിനായി, 46 കോടി ഡോള൪ നിക്ഷേപിക്കുമെന്ന് പെറു പ്രസിഡന്റ് ഒലാന്റ ഹുമാല പറഞ്ഞു. മാച്ചു പിച്ചുവിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വ൪ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളം പണിയുന്നത്.
വിനോദ സഞ്ചാരം മാത്രമല്ല കൂടുതൽ ജോലി സാധ്യത സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമുണ്ടെന്ന് പെറു പ്രസിഡന്റ് പറഞ്ഞു.
പെറുവിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മാച്ചുപിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇൻക നാഗരികതയുടെ സംഭാവനയാണ് മാച്ചു പിച്ചു. സന്ദ൪ശകരുടെ ആധിക്യം മാച്ചു പിച്ചുവിന്റെ പൈതൃകത്തെ ബാധിക്കുന്നുവെന്ന ആക്ഷേപമുണ്ട്. മേഖലയെ സംരക്ഷിച്ച് നി൪ത്തണമെന്ന് യു.എൻ പെറുവിന് മുന്നറിയിപ്പു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
