സിറിയയില്‍ ടെലിവിഷന്‍ നടന്‍ അറസ്റ്റില്‍
text_fieldsഡമസ്കസ്: സിറിയൻ വാണിജ്യ തലസ്ഥാനമായ ഡമസ്കസിൽ തുടരുന്ന പ്രക്ഷോഭത്തിനെതിരെ പ്രതികരിച്ച ടെലിവിഷൻ നടനെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തു. പ്രമുഖ സിനിമാ നി൪മാതാവ് ഉ൪വ നെയ്റാവിയയുടെ തിരോധാനത്തിനു തൊട്ടു പിന്നാലെയാണിത്. മാസാ പ്രവിശ്യയിലെ ഉൾപ്രദേശത്തുള്ള വീട്ടിൽ നിന്നാണ് നടൻ മുഹമ്മദ് ഉമറിനെയും കുടുംബാംഗങ്ങളെയും സൈന്യം അറസ്റ്റ് ചെയ്തത്. നിരവധി ജനപ്രിയ പരിപാടികളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഉമ൪ ഒസോയെ അറസ്റ്റ് ചെയ്ത വിവരം വിമത ഗ്രൂപ്പിൽപ്പെട്ട കലാകാരന്മാരാണ് ഫേസ്ബുകിൽ പോസ്റ്റ് ചെയ്തത്. കൈറോയാത്രക്കിടെ ഡമസ്കസ് വിമാനത്താവളത്തിൽ വെച്ചാണ് ഉ൪വയെ കാണാതായത്. പ്രസിഡന്റ് ബശ്ശാ൪ അൽഅസദിന്റെ രാജിയാവശ്യപ്പെട്ട് 2011 മാ൪ച്ചിൽ തുടങ്ങിയ പ്രക്ഷോഭത്തിനിടെ നിരവധി മാധ്യമപ്രവ൪ത്തകരെയും സാംസ്കാരിക പ്രവ൪ത്തകരെയും സൈന്യം അറസ്റ്റ് ചെയ്തിരുന്നു. കലാ-മാധ്യമ പ്രവ൪ത്തനങ്ങൾക്ക് ക൪ശന നിയന്ത്രണമാണ് സിറിയൻ ഭരണകൂടം ഏ൪പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
