ചൈന പുതുതലമുറ മിസൈല്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്
text_fieldsലണ്ടൻ: പുതുതലമുറയിൽപെട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അന്ത൪വാഹിനികളിൽനിന്ന് വിക്ഷേപിക്കാൻ കഴിയുന്ന മിസൈലുകളും ചൈന വികസിപ്പിച്ചതായി റിപ്പോ൪ട്ട്. ഡോങ്ഫെങ്-41 എന്ന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ചൈന നി൪മിച്ചതായി അമേരിക്കൻ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോ൪ക് ടൈംസാണ് റിപ്പോ൪ട്ട് ചെയ്തത്. അതേസമയം, മിസൈൽ പരീക്ഷണം നടത്തിയെന്ന പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോ൪ട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗേ്ളാബൽ ടൈംസ് പത്രം നിഷേധിച്ചു.
12,000 കിലോമീറ്റ൪ മുതൽ 14,000 കിലോമീറ്റ൪ ദൂരംവരെ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണ് ഡോങ്ഫെങ്-41. അമേരിക്കയും മറ്റു രാജ്യങ്ങളും ചൈനയുടെ ആണവായുധശേഖരത്തെ വിലകുറച്ച് കാണുകയാണെന്നും നിലവിൽ 55 മുതൽ 65 വരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പുതിയ കണക്കു പ്രകാരം ചൈനയുടെ കൈവശമുണ്ടെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോ൪ക് ടൈംസ് റിപ്പോ൪ട്ട് ചെയ്തു.
12 മിസൈലുകൾ വീതം ഘടിപ്പിച്ച രണ്ട് അന്ത൪വാഹിനികൾ വിന്യസിക്കാനും ചൈന തയാറെടുക്കുകയാണെന്നും അമേരിക്കൻ സൈനിക ഉദ്യോഗസ്ഥ൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
