Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൃഥ്വി-2 വിജയകരമായി...

പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു

text_fields
bookmark_border
പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു
cancel
camera_alt????? ????? ?????????? ?????????? ????????? ???????????? ????????? ????? ????? ?? ????????? ??????????

ചാണ്ടിപൂ൪ (ഒഡിഷ): കരസേനയുടെ അത്യാധുനിക സംവിധാനങ്ങളുള്ള ഭൂതല-ഭൂതല മിസൈലായ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബലാസോ൪ ജില്ലയിലെ ചാണ്ടിപൂ൪ കടലോരത്തുനിന്ന് ശനിയാഴ്ച രാവിലെ 11.04 ഓടെയാണ് വിക്ഷേപണം നടത്തിയത്.
350 കിലോമീറ്റ൪ അകലെ ബംഗാൾ ഉൾക്കടലിലെ ലക്ഷ്യസ്ഥാനത്തുതന്നെ പതിച്ച പൃഥ്വി-2 മിസൈലിന് ആണവായുധങ്ങളടക്കം 500 കിലോവരെ യുദ്ധസാമഗ്രികൾ വഹിക്കാൻ ശേഷിയുണ്ട്.
പ്രതിരോധവകുപ്പിന്റെ ഗവേഷണ വിഭാഗം രൂപകൽപന ചെയ്ത മിസൈലിന്റെ വിക്ഷേപണം ഉന്നതമായ വിജയമാണെന്ന് പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് വി.കെ. സരസ്വത് പറഞ്ഞു.
വിക്ഷേപണം മുതൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതുവരെയുള്ള മിസൈലിന്റെ പ്രവ൪ത്തനങ്ങൾ നിരവധി റഡാറുകളും രണ്ട് യുദ്ധക്കപ്പലുകളും നിരീക്ഷണവിധേയമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story