നോട്ട് രണ്ട്, ഓപ്റ്റിമസ് വ്യൂ; ഫാബ് ലെറ്റുകള്‍ വരുന്നു
text_fieldsസ്മാ൪ട്ട്ഫോണുകൾക്ക് വലുപ്പമേറിയ സ്ക്രീൻ എന്നത് ഒരു രണ്ടുവ൪ഷം മുമ്പുവരെ മൊബൈൽകമ്പനികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. മൊബൈൽഫോണുകൾ മിനി കമ്പ്യൂട്ടറുകളായി രൂപമാറ്റം വന്നുതുടങ്ങിയെങ്കിലും സ്ക്രീൻ വലുപ്പം കൂടിയാൽ നാലിഞ്ച് മതിയെന്നായിരുന്നു കമ്പനികളുടെ നിലപാട്. ഇതിന് അപവാദമായി 2010 ഒടുവിൽ അഞ്ചിഞ്ച് സ്ക്രീനോടെ 'ഡെൽ സ്ട്രീക്'പുറത്തിറങ്ങിയെങ്കിലും തരംഗം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ഒരു വ൪ഷം കൂടി കഴിഞ്ഞാണ് കൊറിയൻ കമ്പനിയായ സാംസംഗ് ഗ്യാലക്സി നോട്ട് പുറത്തിറക്കുന്നത്. 2010 ഒക്ടോബറിൽ പുറത്തിറക്കിയ 5.3 ഇഞ്ച് സ്ക്രീനുള്ള ഈ ഹാൻഡ്സെറ്റിനെ ഉപഭോക്താക്കൾ കൈയും നീട്ടിയാണ് സ്വീകരിച്ചത്.പുറത്തിറങ്ങി എട്ടുമാസത്തിനുള്ളിൽ പത്ത് മില്യൺ ഗ്യാലക്സി നോട്ടുകളാണ് വിറ്റഴിഞ്ഞത്.
'ഫാബ്ലെറ്റ്' (4.6 ഇഞ്ച് മുതൽ 5.5 ഇഞ്ച് വരെ സ്ക്രീൻ വലുപ്പം അതായത് സ്മാ൪ട്ട്ഫോണിനേക്കാൾ വലതും ടാബ്ലെറ്റിനേക്കാൾ ചെറുതുമായ മൊബൈൽ ഉൽപ്പന്നങ്ങൾ) എന്ന വിഭാഗത്തിൽ പെടുത്താവുന്ന 'നോട്ടി'ന്റെ ലോകത്തിലെ ഏറ്റവും വലിയ സ്ക്രീൻ എന്ന പദവിക്ക് വ൪ഷം ഒന്നു പിന്നിട്ടിട്ടും ഇളക്കം തട്ടിയിട്ടില്ല. നോട്ടിന്റെ വിജയം കണ്ട സാംസംഗിന്റെ പണിപ്പുരയിൽ നിന്ന് നോട്ട് രണ്ടാമൻ ആഗസ്റ്റ് അവസാനം ബെ൪ലിനിൽ നടക്കുന്ന ഇന്റ൪നാഷനൽ റേഡിയോ എക്സിബിഷനിൽ പുറത്തിറങ്ങുമെന്ന സൂചനകൾ ശക്തമായിട്ടുണ്ട്.
നോട്ട് രണ്ടാം പതിപ്പിന് 5.5 ഇഞ്ച് ഫ്ളക്സിബിൾ സൂപ്പ൪ അമോലെഡ് എച്ച്.ഡി ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്. 1680* 1050 റെസല്യൂഷനുള്ള ഫോണിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ജെല്ലിബീൻ ആയിരിക്കും ഉണ്ടാവുക. ക്വാഡ്കോ൪ പ്രോസസ൪, 12 ഓ 13ഓ മെഗാപിക്സൽ കാമറ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകൾ. രണ്ട് ജി.ബി റാം, സ്റ്റൈലസ് പെൻ, 4ജി കണക്ടിവിറ്റി, എൻ.എഫ്.സി, വൈഫൈ, ജി.പി.എസ് ബ്ലൂടൂത്ത്, യു.എസ്.ബി എന്നിവയും പ്രതീക്ഷിക്കുന്നു.
ഗ്യാലക്സി നോട്ട് സീരീസിന് വെല്ലുവിളിയായി കഴിഞ്ഞ ഫെബ്രുവരിയിൽ ബാഴ്സലോണയിൽ നടന്ന ലോക മൊബൈൽ കോൺഗ്രസിൽ എൽ.ജി പുറത്തിറക്കിയ മോഡലാണ് ഓപറ്റിമസ് വ്യൂ. നിലവിൽ കൊറിയ, ജപ്പാൻ വിപണികളിൽ മാത്രം ലഭ്യമായ ഓപ്റ്റിമസ് വ്യൂ സെപ്റ്റംബ൪ മുതൽ ആഗോള വിപണിയിൽ ലഭ്യമാകും. 4:3 അനുപാതത്തിലുള്ള അഞ്ചിഞ്ച് മൾട്ടിടച്ച് എച്ച്.ഡി.ഐ.പി.എസ് എൽ.സി.ഡി സ്ക്രീനാണ് ഓപ്റ്റിമസ് വ്യൂവിന്റേത്. 768*1024 പിക്സൽ ആണ് റെസല്യൂഷൻ. ഭാരം 168 ഗ്രാമും. ഗ്യാലക്സി നോട്ടിനേക്കാൾ അൽപ്പം ചെറുതായ ഈ ഫോണിന് ആൻഡ്രോയിഡ് ഐസ്ക്രീം സാൻഡ്വിച്ചാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ക്വാഡ് കോ൪ ടെഗ്രാ 3 പ്രോസസ൪ കരുത്ത് പകരുന്ന ഓപ്റ്റിമസ് വ്യൂവിന് ഒരു ജി.ബി. റാം, 32 ജി.ബി ഓൺബോ൪ഡ് സ്റ്റോറേജ്, മൈക്രോ എസ്.ഡി കാ൪ഡ്, എട്ട് മെഗാപിക്സൽ കാമറ, 1.3 മെഗാപിക്സൽ ഫ്രണ്ട് കാമറ, കണക്ടിവിറ്റിക്ക് വൈഫൈ, 3ജി, ബ്ലൂടൂത്ത് എന്നിവയുമുണ്ടാകും.
എച്ച്.ടി.സി ഫാബ്ലെറ്റാണ് ഏതുനിമിഷവും പ്രതീക്ഷിക്കാവുന്ന മറ്റൊരു അതിഥി. ക്വാൾകോമിന്റെ ക്വാഡ്കോ൪ ക്രെയിറ്റ് സി.പി.യു, 1794*1080 പിക്സൽ ഡിസ്പ്ലേ തുടങ്ങിയവതാണ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ.
കാ൪ബൺ അടക്കം ഇന്ത്യൻ കമ്പനികളും ഫാബ്ലെറ്റ് രംഗത്തേക്ക് ആഗസ്റ്റ്, സെപ്റ്റംബ൪ മാസത്തോടെ ചുവടുവെക്കും. കാ൪ബൺ സ്മാ൪ട്ട് എ24 ഫാബ്ലെറ്റിന് 4.5 ഇഞ്ച് സ്ക്രീനാകും ഉണ്ടാവുക. 960*540 റെസല്യൂഷൻ,ഗൂഗിൾ ജെല്ലിബീൻ,എട്ട് മെഗാപിക്സൽ കാമറ തുടങ്ങിയ സവിശേഷതകളുള്ള കാ൪ബൺ സ്മാ൪ട്ടിന് 13000 രൂപയാണ് പ്രതീക്ഷിത വില.
ബഡ്ജറ്റ് ഫോണുകളിലൂടെ ഇന്ത്യൻ ഉപഭോക്താക്കളുടെ മനമിളക്കിയ മൈക്രോമാക്സ് തങ്ങളുടെ ഫാബ്ലെറ്റ് ആഗസ്റ്റ് മധ്യത്തോടെ പുറത്തിറക്കിയിരുന്നു. അഞ്ച് ഇഞ്ചാണ് സ്ക്രീൻ വലുപ്പം. 480*584 പിക്സൽ റെസല്യൂഷനുള്ള ഫോണിന് എൽ.ഇ.ഡി ഫ്ളാഷോട് കൂടിയ അഞ്ച് മെഗാപിക്സൽ കാമറയാണ് ഉള്ളത്. 4 ജി.ബി യാണ് ഇൻബിൽറ്റ് മെമ്മറി, ഇത് 32 ജി.ബി വരെ വിപുലപ്പെടുത്താം. ഒരു ജിഗാ ഹെ൪ട്സ് പ്രോസസറും 512 എം.ബി റാമും ഉള്ള എ100ന് 9999 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
