ഗതാഗത പരിഷ്കാരം; ഒറ്റപ്പാലത്ത് മിന്നല്‍ ഓട്ടോപണിമുടക്ക്
text_fieldsഒറ്റപ്പാലം: നഗരത്തിൽ ഏ൪പ്പെടുത്തിയ ട്രാഫിക് പരിഷ്കാരത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ പത്തോടെ ഓട്ടോറിക്ഷ ഡ്രൈവ൪മാ൪ നടത്തിയ മിന്നൽ പണിമുടക്കിൽ യാത്രക്കാ൪ വലഞ്ഞു.
ഗതാഗത കുരുക്ക് പരിഹരിക്കാൻ വ്യാഴാഴ്ച ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട് ഡി.സി.ആ൪.ബി ഡിവൈ.എസ്.പി എ.പി. വേണുഗോപാൽ, ഷൊ൪ണൂ൪ ഡിവൈ.എസ്.പി കെ.എ. ആൻറണി എന്നിവരുടെ നേതൃത്വത്തിലാണ് നിയന്ത്രണം ഏ൪പ്പെടുത്തിയത്. പുതിയ ട്രാഫിക് പരിഷ്കാരം അനാവശ്യമായി വട്ടം കറക്കുകയാണെന്നും ഓട്ടം കിട്ടുന്നില്ലെന്നും ആരോപിച്ചാണ് ഡ്രൈവ൪മാ൪ പണിമുടക്കിയത്.
ഡ്രൈവ൪മാ൪ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തി. നഗരസഭാ വൈസ് ചെയ൪മാൻ എസ്. ശെൽവൻ, എസ്.ഐ ശശിധരൻ തുടങ്ങിയവ൪ ദീ൪ഘനേരം ച൪ച്ച നടത്തി. പ്രശ്നം പരിഹരിക്കാൻ അടിയന്തര യോഗം വിളിക്കുമെന്ന് ഉറപ്പ് നൽകിയതോടെ ഉച്ച മുതൽ ഓട്ടം പുനരാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
