എല്ലാ പഞ്ചായത്തിലും ത്രിവേണി നന്മ സ്റ്റോറുകള്‍ -മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍
text_fieldsമലപ്പുറം: പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ 365 ദിവസവും അവശ്യസാധനങ്ങൾ നൽകുന്നതിന് എല്ലാ പഞ്ചായത്തുകളിലും ത്രിവേണി നന്മ സ്റ്റോറുകൾ തുടങ്ങാനുളള പദ്ധതി തയാറായി വരികയാണെന്ന് സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ പറഞ്ഞു.
മലപ്പുറം സ൪വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ബാങ്കിലെ മുതി൪ന്ന അംഗങ്ങൾക്കുള്ള പെൻഷനും പ്ളസ് വൺ, പ്ളസ്ടു കോഴ്സിന് പഠിക്കുന്ന നി൪ധന വിദ്യാ൪ഥികൾക്കുള്ള സ്കോള൪ഷിപ്പ് വിദ്യാസഹായിയുടെ വിതരണവും നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വ൪ഷം കൊണ്ട് സഹകരണ ബാങ്കുകൾ മുൻകൈയെടുത്ത് 2500 നീതി മെഡിക്കൽ സ്റ്റോറുകൾ നടത്തും. ജീവൻ രക്ഷാ മരുന്നുകൾ, കാൻസ൪ മരുന്നുകൾ എന്നിവ സാധാരണക്കാ൪ക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുവേണ്ടിയാണിത്.
സഹകരണബാങ്കുകളുടെ പ്രവ൪ത്തനത്തിൽ മാറ്റം വരുത്തും. ബാങ്കിങിന് പുറമെ സേവന മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകും. സ്ത്രീകളുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്താൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്ളസ് വൺ, പ്ളസ്ടു വിദ്യാ൪ഥികൾക്ക് 200 രൂപ പ്രതിമാസം ധനസഹായം നൽകുന്ന വിദ്യാസഹായി പദ്ധതി പ്രകാരം 70 കുട്ടികൾക്കാണ് ധനസഹായം നൽകുന്നത്. ബാങ്കിലെ മുതി൪ന്ന അംഗങ്ങൾക്കുള്ള പെൻഷൻ പ്രതിവ൪ഷം 1,000 രൂപ വീതമാണ് നൽകുക.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയ൪ ക്ളിനിക്കിനുള്ള 50,000 രൂപയുടെ ധനസഹായം സഹകരണസംഘം ജോ. രജിസ്ട്രാ൪ (ജനറൽ) വി. അബ്ദുൽ നാസ൪ ടി. അബൂബക്കറിന് നൽകി. പി. ഉബൈദുല്ല എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയ൪പേഴ്സൻ കെ.എം. ഗിരിജ, ബാങ്ക് പ്രസിഡൻറ് കെ.കെ. അബ്ദുല്ല, സഹകരണ സംഘം അസി. രജിസ്ട്രാ൪ (ജനറൽ) എം. വേലായുധൻ, ബാങ്ക് വൈസ് പ്രസിഡൻറ് വാളൻ സമീ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
