റോഡുകളുടെ കാലാവധി കഴിഞ്ഞു; ഇനി കുണ്ടും കുഴിയും താണ്ടാം
text_fieldsകാസ൪കോട്: നഗരത്തിലെ റോഡുകളുടെ കാലാവധി കഴിഞ്ഞ മട്ടാണ്. ഏതാണ്ട് എല്ലാ റോഡുകളിലും കുണ്ടും കുഴിയും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചില റോഡുകൾ തേഞ്ഞ് തീരുകയാണെങ്കിൽ പ്രധാന റോഡുകളിലടക്കം ഓ൪ക്കാപ്പുറത്ത് വൻ കുഴികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. എം.ജി റോഡിൽ പഴയ പ്രസ് ക്ളബ് ജങ്ഷന് സമീപമുള്ളത് വമ്പനൊരു കുഴിയാണ്. മംഗലാപുരം ദേശീയപാതയിൽ കിംസ് ആശുപത്രിക്ക് മുന്നിലുമുണ്ട് ഒരു വൻ കുഴി. താളിപ്പടുപ്പിൽ അപകട കെണിയുമായി കാത്തിരിക്കുന്ന കുഴി ജീവനെടുക്കാൻ തന്നെ പര്യാപ്തമാണ്. പുതിയസ്റ്റാൻഡിലെ സ൪ക്കിളിൽ അപരിചിത വാഹനങ്ങളേയും ബൈക്ക് യാത്രക്കാരേയും കുടുക്കാൻ നിരവധി കുഴികളുണ്ട്.
കെ.പി.ആ൪ റാവു റോഡ് ചെറു കുഴികളുടെ ഒരു ‘സമാഹാര’മാണ്. ചന്ദ്രഗിരി സംസ്ഥാന പാതയിലാകട്ടെ, റോഡ് തേഞ്ഞുതീരുകയാണ്. ചന്ദ്രഗിരി പാലത്തിൽ തേഞ്ഞ് തേഞ്ഞ് നീളത്തിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വാഹനങ്ങൾ കുഴിയിൽ വീഴാതെ പോകാൻ ശ്രമിക്കുമ്പോൾ ഇവിടെ അപകടങ്ങളാണ് കാത്തിരിക്കുന്നത്. കുഴികളിൽ വാഹനങ്ങൾ ഇറങ്ങി മെറ്റലുകൾ തെറിക്കുന്നത് കച്ചവടക്കാ൪ക്ക് ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡിന് സമീപം ഇത്തരത്തിൽ ‘കല്ലേറുണ്ടായി’ ഫാ൪മസിയുടെ ചില്ല് തക൪ന്നു. ഇതേ റോഡിൽ നി൪ത്തിയിട്ട കാറിൻെറ ചില്ലും മറ്റൊരു വാഹനം കുണ്ടിൽ വീണ് മെറ്റൽ തെറിച്ചതിൻെറ ഫലമായി തക൪ന്നു. മിക്ക ഉൾനാടൻ റോഡുകളും തക൪ന്നിട്ടുണ്ട്. മഴ പ്രതീക്ഷിച്ച പോലെ ലഭിക്കാത്തതിനാൽ വലിയ കുഴികൾക്ക് പകരം ഒട്ടേറെ ചെറു കുഴികളാണ് ഉൾനാടൻ റോഡുകളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
