വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി; മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്
text_fieldsകാസ൪കോട്: പരിചയമുള്ള യുവാവിൻെറ ചതിയിൽപെട്ട് പീഡനത്തിനിരയായതായി വിദ്യാ൪ഥിനികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കാസ൪കോട് വിദ്യാനഗ൪ ചാല സ്വദേശികളായ കാമിൽ (30), ബഷീ൪, റഫീഖ് എന്നിവ൪ക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. അണങ്കൂ൪ സ്വദേശിനികളായ 19കാരിയും 17കാരിയുമാണ് കഴിഞ്ഞദിവസം പരാതി നൽകിയത്.
പുതിയ ബസ്സ്റ്റാൻഡിന് സമീപം കമ്പ്യൂട്ട൪ സെൻററിൽ പഠിക്കുന്ന വിദ്യാ൪ഥിനികൾ 2011 ഏപ്രിലിലാണത്രെ കാമിലുമായി പരിചയപ്പെടുന്നത്. ഐസ്ക്രീം കഴിക്കാമെന്ന ക്ഷണം സ്വീകരിച്ച് കാമിലിനൊപ്പം കാറിൽ പോയപ്പോൾ വഴിക്ക് വെച്ച് ബഷീറും കയറിയത്രെ. ഇത് വിദ്യാ൪ഥിനികൾ എതി൪ത്തപ്പോൾ പെൺകുട്ടികളുടെ ഫോട്ടോ മൊബൈലിൽ ഉണ്ടെന്നും ഇതു മോ൪ഫ് ചെയ്ത് പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി കാറിൽവെച്ച് ബലാംത്സംഗം ചെയ്തതായാണ് പരാതി. സുള്ള്യ അടക്കം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ഒരു വ൪ഷത്തോളം സഹിച്ച പീഡനം പെൺകുട്ടികൾ അണങ്കൂരിലെ ചിലരോട് പറഞ്ഞു. കഴിഞ്ഞ പെരുന്നാൾ ദിവസം റഫീഖുമൊന്നിച്ച് പെൺകുട്ടികൾ കാറിൽ സഞ്ചരിക്കവെ, വിവരമറിഞ്ഞ അണങ്കൂരിലെ യുവാക്കൾ വിദ്യാനഗറിൽ വെച്ച് കാ൪ തടഞ്ഞു. ഈ സംഭവത്തെക്കുറിച്ച്, ഒരു സംഘം കാ൪ തടഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ചതായി റഫീഖ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ കേസിൽ പെൺകുട്ടികളാണ് സാക്ഷികൾ. ഇതോടെയാണ് പീഡനത്തെക്കുറിച്ച് പരാതിപ്പെടാൻ പെൺകുട്ടികൾ തയാറായതെന്നാണ് സൂചന. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കാസ൪കോട് സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
