ഹദ്ദാദ് എക്സലന്‍സ് അവാര്‍ഡ് ഡോ.ഹംസ അബ്ദുല്ല മലബാരിക്ക് നല്‍കി
text_fieldsകോഴിക്കോട്: പെരുമ്പിലാവ് ഇമാം ഹദ്ദാദ് ചാരിറ്റബ്ൾ ട്രസ്റ്റ് നൽകുന്ന ഹദ്ദാദ് എക്സലൻസ് അവാ൪ഡ് അന്താരാഷ്ട്ര ഹദീസ് പണ്ഡിതൻ ഡോ.ഹംസ അബ്ദുല്ല മലബാരിക്ക് ലഖ്നോ ദാറുൽ ഉലൂം നദ്വത്തുൽ ഉലമ ഹദീസ് വിഭാഗം മേധാവി മൗലാനാ സയ്യിദ് സൽമാൻ ഹുസൈനി നദ്വി സമ്മാനിച്ചു.
സൽമാൻ ഹുസൈനി നദ്വിക്ക് ട്രസ്റ്റ് ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി. അവാ൪ഡ് ദാന ചടങ്ങ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എഴുത്തും വായനയുമാണ് വിജ്ഞാനത്തിന്റെ പ്രധാനഘടകമെന്നും ഇത്തരം അവാ൪ഡുകൾ അറിവ് മാനദണ്ഡമാക്കിയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ചെയ൪മാൻ ഹാഷിം ഹദ്ദാദ് അധ്യക്ഷത വഹിച്ചു. പ്രഫ.അബ്ദുറഹ്മാൻ ആദൃശ്ശേരി അവാ൪ഡ് ജേതാവിനെ പരിചയപ്പെടുത്തി. തൊടിയൂ൪ മുഹമ്മദ് കുഞ്ഞി മൗലവി, എം.പി.അബ്ദുസ്സമദ് സമദാനി എം.എൽ.എ, മാധ്യമം പത്രാധിപ൪ ഒ.അബ്ദുറഹ്മാൻ, ഹംസക്കുട്ടി മുസ്ലിയാ൪ ആദൃശ്ശേരി, ഡോ.മുഹമ്മദ് യൂസഫ് നദ്വി, അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവ൪ സംസാരിച്ചു. എ.പി.നിസാം സ്വാഗതവും എ.കെ.ഷാനവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
