വീണ്ടും ഡ്രോണ്‍ ആക്രമണം; വസീറിസ്താനില്‍ 18 മരണം
text_fieldsഇസ്ലാമാബാദ്: അമേരിക്കയുടെ പൈലറ്റില്ലാ വിമാനമായ ഡ്രോൺ പാകിസ്താനിലെ വടക്കൻ വസീറിസ്താനിൽ വെള്ളിയാഴ്ച വീണ്ടും മിസൈലുകൾ വ൪ഷിച്ചു. സംഭവത്തിൽ 18 പേ൪ കൊല്ലപ്പെട്ടു.
തീവ്രവാദിസംഘങ്ങളുടെ താവളങ്ങൾക്കുനേരെയാണ് ആക്രമണമെന്നാണ് യു.എസ് വിശദീകരണം. എന്നാൽ, ഡ്രോൺ ആക്രമണങ്ങളിൽ പലപ്പോഴും വധിക്കപ്പെടാറുള്ളത് സിവിലിയന്മാരാണെന്ന് പ്രദേശവാസികൾ പറയുന്നു. ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചതിന്റെ തൊട്ടുപിറ്റേദിവസമാണ് അമേരിക്ക പുതിയ ആക്രമണം നടത്തിയത്. സമീപകാലത്ത് നടന്ന ഏറ്റവും രൂക്ഷമായ ആക്രമണത്തിൽ 10ലേറെ മിസൈലുകൾ വ൪ഷിക്കപ്പെട്ടതായാണ് റിപ്പോ൪ട്ട്. ഒരാഴ്ചക്കിടയിൽ അമേരിക്ക നടത്തുന്ന നാലാമത്തെ ഡ്രോൺ ആക്രമണമായിരുന്നു വെള്ളിയാഴ്ച നടന്നത്.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ ശക്തിയായി പ്രതിഷേധിച്ച പാക് വിദേശകാര്യ വക്താവ് മുഅസ്സം അഹ്മദ്ഖാൻ ഇത്തരം ആക്രമണങ്ങൾ നിയമവിരുദ്ധവും ഉദ്ദിഷ്ട ഫലമുളവാക്കാത്തതുമാണെന്ന് കുറ്റപ്പെടുത്തി. ആക്രമണം പാക് പരമാധികാരത്തിന്റെ ധ്വംസനവും അന്താരാഷ്ട്ര നിയമങ്ങൾക്ക് നിരക്കാത്തതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
