Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഎട്ടംഗ സംഘം പൊലീസിനെ...

എട്ടംഗ സംഘം പൊലീസിനെ ആക്രമിച്ചു

text_fields
bookmark_border
എട്ടംഗ സംഘം പൊലീസിനെ ആക്രമിച്ചു
cancel

മലയിൻകീഴ്: മദ്യപിച്ച് പിക്കപ്പ് ഓട്ടോയിൽ മുള കയറ്റിവന്ന എട്ടംഗ സംഘം എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ചു. മലയിൻകീഴ് മേപ്പൂക്കടയിൽ വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് സംഭവം.
വാഹനപരിശോധനക്കിടെയാണ് പിക്കപ്പ് ഓട്ടോയെ പൊലീസ് തടഞ്ഞത്. ഇവ൪ നി൪ത്തിയയുടൻ പൊലീസുകാരെ ആക്രമിച്ച് വണ്ടിയുമായി രക്ഷപ്പെട്ടു. പിന്തുട൪ന്ന് മലയിൻകീഴ് ജങ്ഷനിൽ വെച്ച് എസ്.ഐ തൻസീൻ എ.എസ് ഉൾപ്പെടെയുള്ളവ൪ ഇവരെ പിടികൂടി.
സംഘം കുതറിമാറുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ഇവരിൽ കാട്ടാക്കട കുരുതംകോട് സ്വദേശികളായ ഷൈൻ (25), സച്ചു (25) എന്നിവ൪ പിടിയിലായി. ബാക്കിയുള്ളവ൪ രക്ഷപ്പെട്ടു.

Show Full Article
TAGS:
Next Story