മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷൻെറ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ തുടങ്ങിയതായി ജില്ലാ മിഷൻ കോഓഡിനേറ്റ൪ കെ. മുഹമ്മദ് ഇസ്മയിൽ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാതലത്തിൽ രണ്ടും ബ്ളോക്ക് കേന്ദ്രങ്ങളിൽ 15ഉം 100 ഗ്രാമ പഞ്ചായത്ത് തലങ്ങളിലും ഏഴ് നഗരസഭ തലങ്ങളിലുമാണ് ചന്തകൾ ഒരുക്കിയത്. ജില്ലാതല ചന്ത 23 മുതൽ 28 വരെ മലപ്പുറം നഗരസഭാ ബസ്സ്റ്റാൻറ് പരിസരത്ത് നടക്കും.
ബ്ളോക്ക് തല ചന്തകൾ 22 മുതൽ 24 വരെയും പഞ്ചായത്ത്/ നഗരസഭാ ചന്തകൾ 25 മുതൽ 27 വരെയും നടക്കും. കല൪പ്പില്ലാത്തതും ഗുണനിലവാരവുമുള്ള ഉൽപ്പന്നങ്ങൾ ന്യായവിലയിൽ ചന്തയിൽ ലഭ്യമാകും. ചന്തയോടനുബന്ധിച്ച് അയൽക്കൂട്ട കലാപരിപാടികൾ, ബാലസഭ പ്രവ൪ത്തനങ്ങൾ, പോസ്റ്റ൪ പ്രദ൪ശനം, ഓണം കരോൾ, പായസ മേള, പൂക്കള മൽസരം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവ൪ത്തന മൂലധനത്തിൻെറ അപര്യാപ്തത അനുഭവപ്പെടുന്ന 355 സംരംഭക൪ക്ക് 38 ലക്ഷം രൂപ പലിശ രഹിത വായ്പയായി ക്രൈസിസ് മാനേജ്മെൻറ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജൈവ വളത്തിൽ വിളയിച്ച പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവ ചന്തകൾ വഴി ലഭിക്കും. ഓണച്ചന്തയിൽ പങ്കെടുക്കുന്ന മികച്ച മൂന്ന് സി.ഡി.എസുകൾക്ക് ജില ്ളാ മിഷൻ അംഗീകാരം നൽകും. ഉൽപ്പന്നങ്ങളുടെ പട്ടിക തയാറാക്കി മുൻകൂട്ടി ഓ൪ഡ൪ ശേഖരിച്ച് വിതരണം ചെയ്യുന്ന രീതിക്ക് ഇത്തവണ തുടക്കം കുറിച്ചു. അസി. കോഓഡിനേറ്റ൪ എം.കെ. ഉമ൪, മാ൪കറ്റിങ് കൺസൽട്ടൻറ് പി.കെ. ലിനീഷ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2012 12:17 PM GMT Updated On
date_range 2012-08-24T17:47:11+05:30കുടുംബശ്രീ ഓണച്ചന്തകള്‍ക്ക് തുടക്കമായി
text_fieldsNext Story