വിവാഹ വാഗ്ദാനം നല്കി പീഡനം: റിമാന്‍ഡ് പ്രതിക്കെതിരെ വീണ്ടും പരാതി
text_fieldsവേങ്ങര: വിവാഹ വാഗ്ദാനം നൽകി വ൪ഷങ്ങളോളം പീഡിപ്പിക്കുകയും ഒരുലക്ഷം രൂപയും ഒന്നര പവൻ സ്വ൪ണവും കൈക്കലാക്കി വഞ്ചിക്കുകയും ചെയ്ത കേസിൽ മലപ്പുറം കോടതി റിമാൻഡ് ചെയ്ത പ്രതിക്കെതിരെ ബലാൽസംഗം ചെയ്ത് ഗ൪ഭിണിയാക്കിയെന്ന് മറ്റൊരു സ്ത്രീയുടെ പരാതി. നെടുമ്പറമ്പ് ചക്കുങ്ങൽ കീഴുവീട്ടിൽ മുസ്തഫക്കെതിരെയാണ് (42) മേപ്പാടി റിപ്പൺ സ്വദേശി 39കാരി വേങ്ങര പൊലീസിൽ പരാതി നൽകിയത്.
ആറ് വ൪ഷം മുമ്പ് കാടപ്പടിയിൽ പ്രസവ ശുശ്രൂഷക്ക് നിൽക്കാൻ വേങ്ങരയിലെത്തിയ തന്നെ ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് പരാതി. പലപ്പോഴായി ഇയാൾ 75,000 രൂപ കൈപ്പറ്റിയിട്ടുണ്ട്.
അഞ്ച് വയസ്സായ കുട്ടിയുമായെത്തിയാണ് സ്ത്രീ പരാതി നൽകിയത്. വിധവയായ സ്ത്രീക്ക് നേരത്തെ മൂന്ന് കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.