'നാം' ഉച്ചകോടി: ഇറാന്റെ കെണിയില്‍ വീഴരുതെന്ന് ഇസ്രായേല്‍
text_fieldsജറൂസലം: അടുത്ത ആഴ്ച തെഹ്റാനിൽ നടക്കുന്ന ചേരിചേരാ (നാം) ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾ ഇറാന്റെ പ്രചാരണക്കെണിയിൽ വീഴരുതെന്ന് ഇസ്രായേൽ മുന്നറിയിപ്പ്.
ഉച്ചകോടിയെ സ്വന്തം നിലപാടുകൾ സാധൂകരിക്കാനുള്ള മാ൪ഗമായി ഇറാൻ ഭരണക൪ത്താക്കൾ ദുരുപയോഗം ചെയ്യുമെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി യിഗാൽ പാൽമ൪ നൽകുന്ന മുന്നറിയിപ്പ്. യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിനോട് ഉച്ചകോടിയിൽ സംബന്ധിക്കരുതെന്ന് ദിവസങ്ങൾക്കുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
ബാൻ കി മൂൺ ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഭീമാബദ്ധമായി മാറുമെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിങ്, ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മു൪സി തുടങ്ങിയ പ്രമുഖ നേതാക്കൾ ഉച്ചകോടിയിൽ സംബന്ധിക്കാനുള്ള തീരുമാനം പുറത്തുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
