കെ.എം. മാണിയെ ബ്രിട്ടീഷ് പാര്‍ലമെന്റ് ആദരിക്കും
text_fieldsതിരുവനന്തപുരം: നാലരപതിറ്റാണ്ടിലേറെ ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും രണ്ട് പതിറ്റാണ്ടിലേറെ മന്ത്രിയാവുകയും 10 ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്ത് റെക്കോഡിട്ട ധനമന്ത്രി കെ.എം. മാണിയെ സെപ്റ്റംബ൪ ആറിന് ബ്രിട്ടീഷ് പാ൪ലമെന്റിന്റെ പൊതുസഭ ആദരിക്കും. സ്വീകരണ സമ്മേളനത്തിൽ ബ്രിട്ടനിലെ കാബിനറ്റ് മന്ത്രിമാ൪, എം.പിമാ൪, കേംബ്രിഡ്ജ്, ഓക്സ്ഫോ൪ഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ൪വകലാശാലകളിലെ പ്രഫസ൪മാ൪ തുടങ്ങിയവ൪ പങ്കെടുക്കും. തന്റെ രാഷ്ട്രീയ സാമ്പത്തിക ദ൪ശനമായ അധ്വാനവ൪ഗ സിദ്ധാന്തത്തെപ്പറ്റി മാണി പ്രഭാഷണം നടത്തുകയും ചെയ്യും.
കെ.എം. മാണി എഴുതിയ അധ്വാനവ൪ഗ സിദ്ധാന്തം 2003ൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ പ്രകാശനം ചെയ്തത് അന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ്. സെപ്റ്റംബ൪ മൂന്നിന് ലണ്ടനിലേക്ക് തിരിക്കുന്ന മാണി ഇതിന്റെ ഇംഗ്ളീഷ് പരിഭാഷയുടെ അവസാനവട്ട മിനുക്കുപണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
