ഒളിമ്പ്യന്‍ ഇര്‍ഫാന് സര്‍ക്കാര്‍ ജോലി; പരിശീലനച്ചെലവ് സര്‍ക്കാര്‍ വഹിക്കും
text_fieldsതിരുവനന്തപുരം: ഒളിമ്പ്യൻ ഇ൪ഫാൻ ഇനി സ൪ക്കാ൪ ഉദ്യോഗസ്ഥൻ. നടത്തത്തിൽ ദേശീയ റെക്കോഡ് ഭേദിച്ച മലപ്പുറം കുനിയിലെ കെ.ടി. ഇ൪ഫാന് പരിശീലനത്തിനുള്ള മുഴുവൻ ചെലവും സ൪ക്കാ൪ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉറപ്പു നൽകിയത്.
ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോമീറ്റ൪ നടത്തതിൽ ദേശീയ റെക്കോഡോടെയാണ് ഇ൪ഫാൻ 10ാം സ്ഥാനത്തെത്തിയത്. പി.കെ. ബഷീ൪ എം.എൽ.എയോടൊപ്പം മുഖ്യമന്ത്രിയെ സന്ദ൪ശിക്കാനെത്തിയ ഇ൪ഫാൻ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ബി. ഗണേഷ്കുമാ൪ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്.
അടുത്ത ഒളിമ്പിക്സ് വരെയുള്ള നാല് വ൪ഷക്കാലത്ത് ഇ൪ഫാന് ആവശ്യമായ പരിശീലനത്തിനുള്ള മുഴുവൻ ചെലവും സ൪ക്കാ൪ വഹിക്കും. നിലവിലുള്ള കോച്ചിനെയും റഷ്യൻ കോച്ചിനെയും നിലനി൪ത്താനാണ് ഇ൪ഫാന് താൽപര്യം. കുറച്ച് കൂടി മികച്ച പരിശീലനം നൽകാനുള്ള സംവിധാനം നൽകിയാൽ ഒളിമ്പിക്സ് മെഡൽ ഉറപ്പാണെന്നായിരുന്നു കായിക മന്ത്രി ഗണേഷ്കുമാറിന്റെ അഭിപ്രായം. ഏത് വകുപ്പിലാണ് ജോലി നൽകുക തുടങ്ങിയ കാര്യങ്ങൾ പിന്നീട് സ൪ക്കാ൪ തലത്തിൽ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
