സബ്സിഡി നിത്യോപയോഗ സാധനങ്ങളുടെ അളവ് സപ്ലൈകോ കൂട്ടി
text_fieldsതിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിൽക്കുന്ന 13 സബ്സിഡി ഇനം നിത്യോപയോഗ സാധനങ്ങളുടെ അളവ് വ൪ധിപ്പിച്ചതായി മന്ത്രി അനൂപ് ജേക്കബ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ പയ൪വ൪ഗങ്ങളും മുളക്, മല്ലി എന്നിവയും ഒരു കിലോ വീതവും അരി 10 കിലോ വീതവും രണ്ടാഴ്ചയിലൊരിക്കൽ അനുവദിക്കും. ഇതുവരെ മാസത്തിലൊരിക്കൽ ആണ് ഇവ നൽകിയിരുന്നത്. 13 ഇനം സബ്സിഡി ഇനങ്ങളുടെ പട്ടികയിൽനിന്ന് കടുക്, ജീരകം, ഉലുവ, പീസ് പരിപ്പ്, തൊലിയുള്ള ഉഴുന്ന് പരിപ്പ് എന്നിവ ഒഴിവാക്കി.
മട്ട, കുറുവ, ജയ വിഭാഗത്തിലെ പുഴുക്കലരിയും പച്ചരിയും പഞ്ചസാര, വെളിച്ചെണ്ണ എന്നീ അവശ്യസാധനങ്ങളുമാണ് പകരം ഉൾപ്പെടുത്തിയത്. മാവേലിസ്റ്റോറുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഉടൻ ആരംഭിക്കും. ഒരു മാവേലിസ്റ്റോറുള്ള പഞ്ചായത്തുകളിൽ ഒരെണ്ണം കൂടി അനുവദിക്കും. ഓണച്ചന്തകൾ വഴി ഇതുവരെ ഏകദേശം 9.14 കോടിയുടെ വിറ്റുവരവുണ്ടായി. സപ്ലൈകോയും ഹോ൪ട്ടികോ൪പ്പും സഹകരിച്ച് ആരംഭിച്ച പച്ചക്കറി വിൽപനശാലകൾ ഓണത്തിന്ശേഷവും പ്രവ൪ത്തിക്കും. അടുത്ത ഓണക്കാലത്ത് എല്ലാ താലൂക്കിലും സഞ്ചരിക്കുന്ന ഓണച്ചന്ത തുടങ്ങും. ഒരുകിലോ സ്പെഷൽ പഞ്ചസാര ഓണത്തിന് മുമ്പ് വിതരണം ചെയ്യും. പൂഴ്ത്തിവെപ്പ് തടയാൻ 717 റെയ്ഡുകൾ നടത്തുകയും 141 ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഗ്യാസ് വിതരണത്തെക്കുറിച്ച പരാതികൾ ഗൗരവമായി കാണും.
യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിലെത്തിയശേഷം അഞ്ചരലക്ഷം റേഷൻകാ൪ഡുകൾ അനുവദിച്ചു. ഇതോടെ മൊത്തം കാ൪ഡുകളുടെഎണ്ണം 79.44 ലക്ഷമായി. ഇതിൽ 14.46 ലക്ഷം ബി.പി.എൽ കാ൪ഡുകളും 5.96 ലക്ഷം എ.എ.വൈ യും 59.02 ലക്ഷം എ.പി.എല്ലുമാണ്. 34,472 അന്നപൂ൪ണ കാ൪ഡുകളും ഉണ്ട്. അനധികൃതമായി കൈവശം വെച്ചിരുന്ന 35,078 കാ൪ഡുകൾ മടക്കിയേൽപ്പിച്ചിട്ടുണ്ട്. അനധികൃത റേഷൻകാ൪ഡുകൾ തിരികെ നൽകാനുള്ള സമയപരിധി സെപ്റ്റംബ൪ 30 വരെ ദീ൪ഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
