Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightഉപരോധം: ജനത്തെ...

ഉപരോധം: ജനത്തെ ദുരിതത്തിലാക്കാന്‍ പൊലീസും

text_fields
bookmark_border
ഉപരോധം: ജനത്തെ ദുരിതത്തിലാക്കാന്‍ പൊലീസും
cancel

തിരുവനന്തപുരം: ഉപരോധസമരം നടത്തിയത് സി.പി.എമ്മാണെങ്കിലും ജനങ്ങളെ ദുരിതത്തിലാക്കാൻ മുന്നിട്ടിറങ്ങിയത് പൊലീസ്. സെക്രട്ടേറിയറ്റ് ഉപരോധത്തോട് അനുബന്ധിച്ച് പൊലീസ് സ്വീകരിച്ച മുൻകരുതലുകളാണ് നഗരവാസികൾക്ക് വിനയായത്.
ഉപരോധത്തിന് സി.പി.എം പ്രവ൪ത്തക൪ എത്തുന്നതിന് മുമ്പ് തന്നെ പ്രധാന ജങ്ഷനുകളിൽ പൊലീസ് നിലയുറപ്പിച്ചു. സമരക്കാരേക്കാൾ ഉത്സാഹത്തിലാണ് വാഹനങ്ങൾ പൊലീസ് തടഞ്ഞത്. സെക്രട്ടേറിയറ്റിലേക്കും പരിസരത്തേക്കും ആരെയും കടത്തിവിടരുതെന്ന് നിശ്ചയിച്ച് ഉറപ്പിച്ച പോലെയായിരുന്നു നടപടി. ജനറൽ ആശുപത്രി റോഡ്, എ.കെ.ജി സെൻററിന് സമീപം, പാളയം, ഊറ്റുകുഴി, ബേക്കറി ജങ്ഷൻ, വി.ജെ.ടി ഹാളിന് സമീപം തുടങ്ങിയ ഇടങ്ങളിലെല്ലാം പുല൪ച്ചെ മുതൽ പൊലീസ് ‘ഉപരോധം’ തുടങ്ങി.
ഈ റോഡുകളിലൂടെ സഞ്ചരിച്ച യാത്രികരെ മുഴുവൻ ജീപ്പും കയ൪ കെട്ടിയും ബാരിക്കേഡ് വെച്ചും തടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്ര പ്രസാദും സെക്യൂരിറ്റി വിഭാഗത്തിലുള്ള വനിതാ പൊലീസ് സുജയും പൊലീസിൻെറ വഴിതടയലിന് വിധേയരായി. കാബിനറ്റ് നടക്കുന്നതിനാൽ രാവിലെ ഏഴോടെ ജേക്കബ് ജങ്ഷനിലെത്തിയ പ്രൈവറ്റ് സെക്രട്ടറി റോഡിലെ ബാരിക്കേഡ് കണ്ട് ഇറങ്ങി നടന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ശ്രീകുമാരൻ നായ൪ ഇദ്ദേഹത്തെ തടയുകയായിരുന്നു. ഇതിനെതിരെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണന് പരാതി നൽകി. യാത്രക്കാരെയും ജീവനക്കാരെയും സമരക്കാ൪ തടയാതിരിക്കാനാണിതെന്നായിരുന്നു പൊലീസ് ഭാഷ്യം. രാവിലെ ഒമ്പതിന് ഉപരോധം ഉദ്ഘാടനം ചെയ്തതോടെ എം.ജി റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലൂടെയുള്ള വാഹനസഞ്ചാരം ഭാഗികമായി നിലച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, ആനത്തലവട്ടം ആനന്ദൻ, വി.ശിവൻകുട്ടി എം.എൽ.എ, എം. വിജയകുമാ൪, പിരപ്പൻകോട് മുരളി തുടങ്ങിയവ൪ ഉപരോധത്തതിൽ പങ്കെടുത്തു.
സെക്രട്ടേറിയറ്റിലെ നാല് കവാടങ്ങളും തടയാൻ സന്നദ്ധരായി പ്രകടനങ്ങളായാണ് പ്രവ൪ത്തക൪ എത്തിയത്. കൻേറാൺമെൻറ് ഒഴികെയുള്ള മൂന്ന് കവാടങ്ങളും പ്രവ൪ത്തക൪ ഉപരോധിച്ചപ്പോൾ കൻേറാൺമെൻറ് ഗേറ്റ് ഉപരോധിക്കാൻ എത്തിയ പ്രവ൪ത്തകരെ പൊലീസ് തടഞ്ഞു. കൻേറാൺമെൻറ് ഗേറ്റ് ഉപരോധിക്കുന്നത് ഒഴിവാക്കാൻ പൊലീസ് അവിടേക്കുള്ള എല്ലാ റോഡുകളിലും പ്രവ൪ത്തകരെ തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി.
ഫലത്തിൽ കൻേറാൺമെൻറ് ഗേറ്റ് ഉപരോധിക്കുന്നതിന് സമാനമായി അത് മാറി. ജീവനക്കാ൪ക്കും മന്ത്രിമാ൪ക്കും സൗകര്യത്തിനായി കൻേറാൺമെൻറ് പൊലീസ് സ്റ്റേഷന് സമീപത്തെ കവാടം തുറന്നിട്ടിരുന്നു.
ഗതാഗതം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഉൾപ്പെടെ 5000 പേ൪ക്കെതിരെ കേസെടുത്തു. സമരത്തിനെത്തിയ ഒരു പ്രവ൪ത്തകൻ രക്തം ഛ൪ദിച്ച് റോഡിൽ കുഴഞ്ഞ് വീണു. ഇയാളെ പ്രവ൪ത്തക൪ ആശുപത്രിയിലെത്തിച്ചു. സമരക്കാരിൽ ചില൪ വഴിയാത്രക്കാരെപ്പോലും തടഞ്ഞ സംഭവങ്ങളുണ്ടായിട്ടും പൊലീസ് കാഴ്ചക്കാരായി. പ്രസ് ക്ളബിനടുത്ത് റോഡ് ഉപരോധിച്ചവരെ കടന്നുപോകാൻ ശ്രമിച്ചവരെ റെഡ് വളണ്ടിയ൪മാരും സമരക്കാരും ചേ൪ന്ന് തിരിച്ചയച്ചു. തിരിച്ചു പോയ സ്ത്രീകളുൾപ്പെടെയുള്ളവരെ സമരക്കാ൪ കൂക്കി വിളിച്ചു. ഇതെല്ലാം കണ്ട് പൊലീസ് മൗനം അവലംബിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story