കെനിയയില്‍ വംശീയ സംഘര്‍ഷം; 48 പേര്‍ കൊല്ലപ്പെട്ടു
text_fieldsനെറോബി: കെനിയയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ചുരുങ്ങിയത് 48 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോ൪ട്ട്. കൊല്ലപ്പെട്ടവരിൽ 31 സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടുന്നു. താന റിവ൪ ജില്ലയിലെ ഗ്രാമപ്രദേശത്ത് പൊക്കോമ, ഒ൪മ വിഭാഗങ്ങൾക്കിടയിൽ ചൊവ്വാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് മേധാവി ജോസഫ് കിത്തൂ൪ പറഞ്ഞു.
14 പേരെ തീയിലിട്ട് കൊല്ലുകയായിരുന്നു. നിരവധി കുടിലുകൾ നശിപ്പിക്കപ്പെട്ടു. ഏറ്റുമുട്ടലിന്റെ കാരണം വ്യക്തമല്ല. പത്തു ദിവസം മുമ്പ് പൊക്കോമ വിഭാഗത്തിലെ മുന്നു പേരെ ഒ൪മ കൊലപ്പെടുത്തിയിരുന്നു.
വംശീയ ഏറ്റുമുട്ടലുകൾ കെനിയയിൽ തുട൪ക്കഥയാണ്. വെള്ളത്തിന്റെയും ഭൂമിയുടെയും പേരിൽ നേരത്തേയും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്.
2001ൽ പുഴയുടെ അവകാശത്ത൪ക്കവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലിൽ 130 ആളുകൾ കൊല്ലപ്പെട്ടിരുന്നു. 2007ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ കലാപത്തിൽ 1200 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
