Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ലിയാമ്പതി അങ്കം...

നെല്ലിയാമ്പതി അങ്കം മുറുകുന്നു

text_fields
bookmark_border
നെല്ലിയാമ്പതി അങ്കം മുറുകുന്നു
cancel

കാച്ചി: നെല്ലിയാമ്പതി വിഷയത്തിൽ ചീഫ് വിപ്പ് പി.സി. ജോ൪ജിനും കോൺഗ്രസ് നേതാവ് എം.എം. ഹസനുമെതിരെ എം. എൽ.എമാരായ വി.ഡി. സതീശനും ടി.എൻ. പ്രതാപനും രംഗത്ത്. കോൺഗ്രസുകാ൪ വിയ൪പ്പൊഴുക്കി നിലനി൪ത്തിപ്പോന്ന നിയോജകമണ്ഡലങ്ങളിലേക്ക് ആ൪ത്തിപൂണ്ട ദേശാടന പക്ഷിയെപ്പോലെ പറന്നിറങ്ങി പിന്നീട് അതൊരിക്കലും യു.ഡി.എഫ് ജയിക്കാത്ത മണ്ഡലമാക്കി മാറ്റിയ ഹസനാണ് യഥാ൪ഥ ആ൪ത്തി രാഷ്ട്രീയക്കാരനെന്നും, ഹസൻ കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുതെന്നും ഇരുവരും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
യഥാ൪ഥ ആ൪ത്തി രാഷ്ട്രീയക്കാരൻ ഹസൻ തന്നെയാണെന്ന് ആവ൪ത്തിച്ച എം.എൽ.എമാ൪ ഹസനെ തങ്ങൾക്ക് വേണ്ടെന്ന് എല്ലാ മണ്ഡലങ്ങളിലെയും കോൺഗ്രസുകാ൪ പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണമെന്നും എം.എൽ.എമാ൪ പരിഹസിച്ചു. അതേസമയം, കോൺഗ്രസുകാ൪ കഠിനാധ്വാനം ചെയ്യുന്ന ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ പോയി ജയിക്കുകയും ഓരോ തവണയും ഭൂരിപക്ഷം വ൪ധിപ്പിച്ച് മണ്ഡലം സ്വന്തമാക്കി മാറ്റുകയും ചെയ്യുന്നവരാണ് തങ്ങൾ. എന്നാൽ, വിയ൪പ്പൊഴുക്കാതെ പ്രസ്താവന ഇറക്കി ജീവിക്കുന്ന ആ൪ത്തിക്കാരനാണ് ഹസനെന്നും ഇത്തരക്കാരെ കേരളം തിരിച്ചറിയുമെന്നും അവ൪ വ്യക്തമാക്കി.
ഹാരിസൺ കേസിലും മൂന്നാറിലും ഇടപെടുന്നില്ലെന്ന ഹസന്റെ ആരോപണം ശരിയല്ല. ഇതടക്കം ഒരു ഡസൻ ഭൂമി വിഷയങ്ങൾ നിയമസഭയിലും പുറത്തും തങ്ങൾ ഉയ൪ത്തിക്കൊണ്ട് വന്നത് കോൺഗ്രസ് വക്താവായ ഹസൻ അറിഞ്ഞില്ലെന്ന് പറയുന്നത് അദ്ഭുതമാണ്. നെല്ലിയാമ്പതിയെ വനഭൂമിയാക്കാൻ ചില൪ ശ്രമിക്കുകയാണെന്ന പി.സി. ജോ൪ജിന്റെ ആരോപണങ്ങൾ അബദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും ഇരുവരും പറഞ്ഞു. പറമ്പിക്കുളം കടുവാസങ്കേതം തമിഴ്നാടിന്റെ അല്ല, കേരളത്തിന്റേതാണ്. 2009 ലാണ് സംസ്ഥാന സ൪ക്കാ൪ ഇക്കാര്യം പ്രഖ്യാപിച്ചത്.
നാഷനൽ ടൈഗ൪ കൺസ൪വേഷൻ അതോറിറ്റിയുടെ അനുമതിക്കായി 274 ചതുരശ്ര കിലോമീറ്റ൪ സ്ഥലമാണ് സ൪ക്കാ൪ നി൪ദേശിച്ചത്. എന്നാൽ, പറമ്പിക്കുളത്ത് 37 കടുവകൾ ഉണ്ടെന്നും ഓരോ കടുവക്കും പത്ത് ചതുരശ്ര കിലോമീറ്ററെങ്കിലും ആവാസ സ്ഥലം വേണമെന്നും അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് വാഴച്ചാൽ, ചാലക്കുടി, നെന്മാറ ഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നും 145.96 ചതുരശ്ര കിലോമീറ്റ൪ സ്ഥലം കൂട്ടിച്ചേ൪ത്ത് മൊത്തം 390.89 ചതുരശ്ര കിലോമീറ്ററായി കോ൪ ഏരിയ വ൪ധിപ്പിച്ച കാര്യം പി.സി. ജോ൪ജിന് അറിയാത്തത് ഖേദകരമാണ്. കടുവാസങ്കേതത്തിന് ബഫ൪സോൺ വേണമെന്ന് ടൈഗ൪ കൺസ൪വേഷൻ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് ചെറുനെല്ലി ഉൾപ്പെടെയുള്ള 252.77 ചതുരശ്ര കിലോമീറ്റ൪ ഭൂമി വീണ്ടും ബഫ൪സോണാക്കി മാറ്റുകയും ചെയ്തു.
വസ്തുത ഇതായിരിക്കെ രാഷ്ട്രീയക്കാരും സിനിമാക്കാരും തമിഴ്നാടിന് വേണ്ടി വനമുണ്ടാക്കുന്നുവെന്ന ജോ൪ജിന്റെ ആരോപണം ആ൪ക്കെതിരെ എന്തും പറയാമെന്നതിന്റെ ധിക്കാരമാണെന്നും എം.എൽ.എമാ൪ വ്യക്തമാക്കി. 1933 ൽ റബ൪ ബോ൪ഡ് നെല്ലിയാമ്പതിയിലെ ക൪ഷകരെ സഹായിച്ചുവെന്ന പ്രസ്താവനയും ശരിയല്ല. റബ൪ ബോ൪ഡ് റബ൪ ആക്ടിലൂടെ നിലവിൽ വന്നത് 1947 ലാണ്.

മറുപടി അ൪ഹിക്കുന്നില്ല -ഹസൻ

തിരുവനന്തപുരം: താൻ ആ൪ത്തിമൂത്ത ദേശാടനപക്ഷിയാണെന്ന വി.ഡി. സതീശന്റെയും ടി.എൻ. പ്രതാപന്റെയും പ്രസ്താവന ബാലിശവും മറുപടി അ൪ഹിക്കാത്തതുമാണെന്ന് എം.എം ഹസൻ.
തന്റെ അഭിപ്രായങ്ങളെ കെ.പി. സി.സി പ്രസിഡന്റ് തള്ളിപ്പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പ്രതികരിച്ചു. തന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് ശരിയാണ്. യു.ഡി.എഫ് ഉപസമിതി കൺവീന൪ സ്ഥാനം രാജിവെക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി കഴിഞ്ഞദിവസം ചാനൽ ഇന്റ൪വ്യൂവിലാണ് താൻ വിശദീകരിച്ചത്. പാ൪ട്ടി വക്താവെന്ന നിലയിൽ പത്രസമ്മേളനം നടത്തിയല്ല കാര്യങ്ങൾ വിശദീകരിച്ചതെന്നും അതിനാൽ പറഞ്ഞതെല്ലാം വ്യക്തിപരമായ അഭിപ്രായം ആണെന്നും ഹസൻ വിശദീകരിച്ചു. സതീശനോ പ്രതാപനോ ആ൪ത്തി രാഷ്ട്രീയക്കാരാണെന്ന് താൻ പറഞ്ഞിട്ടില്ല. ആ൪ത്തി രാഷ്ട്രീയം എല്ലാവ൪ക്കും മനസ്സിലാകുമെന്നാണ് പറഞ്ഞത്. ആ തൊപ്പി ആ൪ക്കാണോ ചേരുന്നത് അവ൪ അണിഞ്ഞോട്ടെ. താൻ പറന്നിറങ്ങുന്ന മണ്ഡലങ്ങൾ പിന്നീട് യു.ഡി.എഫ് ജയിക്കാത്തതാകുന്നുവെന്ന വിമശത്തിൽ കഴമ്പില്ല. മുമ്പ് ഞാൻ ജയിച്ചിരുന്ന തിരുവനന്തപുരം വെസ്റ്റ്, കഴക്കൂട്ടം മണ്ഡലങ്ങളുടെ ഭാഗങ്ങൾ ചേ൪ത്ത് രൂപവത്കരിച്ച നെടുമങ്ങാട്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങളിൽ നിന്ന് ഇത്തവണ കോൺഗ്രസ് സ്ഥാനാ൪ഥികളാണ് വിജയിച്ചത്.
സതീശന്റെയും പ്രതാപന്റെയും ലക്ഷ്യം ഞാനല്ല. അവ൪ ലക്ഷ്യമിടുന്നത് ആരെയാണെന്ന് അവരെ ജയിപ്പിച്ചവ൪ ഉൾപ്പെടെ എല്ലാവ൪ക്കും അറിയാം. ഹസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story