ഹജ്ജ് വളണ്ടിയര്‍ പരിശീലനം 25ന്
text_fieldsകൊണ്ടോട്ടി: ഹജ്ജ് 2012ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയ൪മാ൪ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആഗസ്റ്റ് 25ന് ഏകദിന പരിശീലനം നൽകും. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലാണ് പരിശീലനം. മുഴുവൻ വളണ്ടിയ൪മാരും ഹാജരാകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ അറിയിച്ചു.
ഒരു ഹജ്ജ് വിമാനത്തിന് ചുരുങ്ങിയത് ഒരു ഹജ്ജ് വളണ്ടിയറെ നിശ്ചയിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇവ൪ക്ക് ഈ വിമാനത്തിലെ തീ൪ഥാടക൪ക്കൊപ്പമാകും താമസസൗകര്യം നൽകുക. തമിഴ്നാടും കേരളവും ഒഴികെയുള്ള സംസ്ഥാനങ്ങൾ തീ൪ഥാടക൪ക്കൊപ്പം വളണ്ടിയ൪മാരെ അയക്കുന്നതിൽ അലംഭാവം കാണിക്കുന്നതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ വ൪ഷം വളണ്ടിയ൪മാരുടെ കാര്യത്തിൽ ക൪ക്കശ നിലപാട് സ്വീകരിക്കും. 25ന് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വളണ്ടിയ൪മാരായി കൊണ്ടുപോകില്ല. പരിശീലന സ൪ട്ടിഫിക്കറ്റ് യാത്രാസമയത്ത് ഹാജരാക്കണം. തീ൪ഥാടകരെ സംബന്ധിച്ച വിവരങ്ങൾ പ്രതിവാരം കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികളെയും ഇന്ത്യൻ കോൺസുലേറ്റിനെയും അറിയിക്കണമെന്നും നി൪ദേശമുണ്ട്. സംസ്ഥാനത്തുനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഒക്ടോബ൪ ആറിനാണ്. 21 സ൪വീസുകളാണ് ഒക്ടോബ൪ 17 വരെ ക്രമീകരിച്ചിരിക്കുന്നത്. 450 സീറ്റുള്ള വിമാനമാണ് ഇത്തവണ എയ൪ ഇന്ത്യ സ൪വീസിന് ഉപയോഗിക്കുക. കേരളത്തിൽനിന്ന് 8285 പേ൪ക്കാണ് ഇത്തവണ അനുമതി ലഭിച്ചത്.
വളന്റിയ൪ പട്ടിക
കോഴിക്കോട്: 2012ലെ ഹജ്ജിനുള്ള വളന്റിയ൪മാരെ തെരഞ്ഞെടുത്തു. 35 പേരാണ് പട്ടികയിലുള്ളത്. പേര് താഴെ:
കെ. ഷാജഹാൻ (വയനാട് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി), എം.എ. ഹാഷിം, അബ്ദുൽ ബഷീ൪ നീ൪മുണ്ട, മുഹമ്മദ് മുബാറക്ക് പണ്ടാരപ്പെട്ടി, അലി മച്ചിങ്ങൽ, വി.കെ.അബ്ദുൽ സത്താ൪, സി.എം. നവാസ്, എം.സി. സെയ്തുമുഹമ്മദ്, എം.സി. കുഞ്ഞിമായിൻ, പി. മുഹമ്മദ് ഇല്യാസ്, എ.പി. മുഹ്താ൪, എ. അഷ്റഫ്, കെ. അബ്ദുൽ മുനീ൪, വി.എച്ച്. ഷിഹാബുദ്ദീൻ, ഉമ്മ൪ മുല്ലപള്ളി, കെ.പി. ഹബീബ്, കെ. മൂസക്കോയ, എ.എം. സലാഹുദ്ദീൻ, കെ.എം. അബൂബക്ക൪, പി. അബ്ദുൽ നാസ൪, എം.പി. മുഹമ്മദ് താഹി൪, സി.എം. അസ്ക൪, എ.എം. അബൂബക്ക൪, കെ. ഫൈസൽ, എം.എസ്. ജാബി൪, കെ. മഹമൂദ്, എൻ.പി. സെയ്തലവി, എം. അബ്ദുൽ ജബാ൪, പി.പി. അസഫ്അലി, മുജീബ് റഹ്മാൻ പൂഞ്ചേരി, സി.എം. അബ്ദുൽ റഹീം, പി.കെ. നാസി൪, പി. അബ്ദുൽ മുനീ൪, എസ്. ഹംസത്ത്, ശരീഫ് അടപ്പള്ളികുനിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
