തിരുവഞ്ചൂരിന്‍െറ ‘തിരക്ക്’ പൊലീസുകാരെ പൊല്ലാപ്പിലാക്കി
text_fieldsഅടൂ൪: ആഭ്യന്തര മന്ത്രി ‘പറഞ്ഞു പറ്റിച്ചത്’ പൊലീസിന് പണിയായി. ആറ്റുനോറ്റ് കാത്തിരുന്ന അടൂ൪ ട്രാഫിക് സ്റ്റേഷൻ ഉദ്ഘാടനം വന്നണഞ്ഞപ്പോൾ തിരുവഞ്ചൂ൪ രാധാകൃഷ്ണന് തിരക്കോടു തിരക്ക്. അടൂരിനെ 20 വ൪ഷം നിയമസഭയിൽ പ്രതിനിധാനം ചെയ്ത തിരുവഞ്ചൂ൪ തിങ്കളാഴ്ച രാവിലെ 10ന് ഉദ്ഘാടനം നി൪വഹിക്കുമെന്നാണ് മൂന്നു ദിവസം മുമ്പ് തീരുമാനിച്ചത്. നോട്ടീസും ക്ഷണക്കത്തും അടിച്ച് പൊലീസുകാ൪ എത്തിക്കേണ്ടിടത്തെല്ലാം എത്തിച്ചു. രാവിലെ 10ന് മന്ത്രി എത്തില്ലെന്നും ഉച്ചക്ക് ഒന്നിന് ഉദ്ഘാടനം നടത്താമെന്നും മന്ത്രി പറഞ്ഞതനുസരിച്ച് പുതിയ സമയക്രമത്തിൽ രാവിലെ നോട്ടീസ് മാറ്റിയടിച്ചു. ഉച്ചക്കും മന്ത്രിക്ക് വരാൻ പറ്റില്ലെന്ന സന്ദേശം പിന്നീടെത്തി. ഉടൻ അടൂരിൽ നിന്ന് ‘എ’ക്കാരായ നേതാക്കൾ മന്ത്രിയുമായി ബന്ധപ്പെട്ടു. തിരുവഞ്ചൂ൪ വന്നില്ലെങ്കിൽ ‘വിശാല’ ചിന്താഗതിയുള്ള എം.പി ഉദ്ഘാടനം നടത്തുമെന്നും അത് തങ്ങൾക്ക് ക്ഷീണമുണ്ടാക്കുമെന്നും അവ൪ ഉണ൪ത്തിച്ചു. ഇതിനിടെ, ആൻേറാ ആൻറണി എം.പി സ്റ്റേഷൻെറ ഉദ്ഘാടനം നി൪വഹിക്കുമെന്നറിയിച്ച നോട്ടീസ് സംഘാടക൪ വിതരണം ചെയ്തു. എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, എ.ഡി.എം തുടങ്ങിയ മറ്റ് വിശിഷ്ടാതിഥികളെല്ലാം സ്ഥലത്തെത്തുകയും ചെയ്തു. പൊടുന്നനെ പുതിയ സന്ദേശം ലഭിച്ചതനുസരിച്ച് മൈക്കിലൂടെ ചരമ അറിയിപ്പ് പറയുന്നതുപോലെ വാചകകഷണങ്ങൾ പുറത്തേക്കു വന്നു. ഇപ്പോൾ നടത്താൻ നിശ്ചയിച്ച ഉദ്ഘാടന ചടങ്ങ് മാറ്റിയതായും കൃത്യം വൈകുന്നേരം 3.15ന് ആഭ്യന്തര മന്ത്രി തന്നെ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു അറിയിപ്പ്. എന്നിട്ടും കാത്തിരിപ്പ് നീണ്ടു. 4.30നാണ് മന്ത്രി എത്തിയത്. എം.പി ഇതിനു മുമ്പ് സ്ഥലം വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
