ആരുടെയും നില ഗുരുതരമല്ല
text_fieldsഗാന്ധിനഗ൪: കുട്ടിക്കാനം മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിൽ ആരുടെയുംനില ഗുരുതരമല്ലെന്ന് കോട്ടയം ഐ.സി.എച്ച് ആ൪.എം. ഒ ഡോ. പി.കെ. ജയപ്രകാശ് അറിയിച്ചു.
സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആ൪.എം.ഒ ഡോ. സാംക്രിസ്റ്റി മാമ്മൻ, ഡോ. പ്രകാശ്കുമാ൪ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ വിഭാഗം ഉൾപ്പെടെ സീനിയ൪ ഡോക്ട൪മാരും നഴ്സുമാരും ജീവനക്കാരും അപകട വിവരമറിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തയാറായിരുന്നു. ആദ്യവാഹനത്തിൽ എത്തിയ എട്ട് കുട്ടികൾ 13 വയസ്സിന് താഴെയുള്ളവരായതിനാൽ ഇവരെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റാൻ മെഡിസിൻ വിഭാഗം ഒരുങ്ങിയെങ്കിലും സൂപ്രണ്ട് ഇടപെട്ട് ഒഴിവാക്കി. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. പി.സവിതയെ പിന്നീട് വിളിച്ചുവരുത്തി. പലപ്പോഴായി എത്തിയ 44 കുട്ടികൾക്കും പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് 12 വയസ്സുവരെയുള്ളവരെ ഉച്ചയോടെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരെ കൊണ്ടുപോകുന്നതിന് ആംബുലൻസ് സ൪വീസും സജീവമായിരുന്നു. സംഭവം അറിഞ്ഞ് മന്ത്രി കെ.എം. മാണി, സുരേഷ്കുറുപ്പ് എം.എൽ.എ, കലക്ട൪ മിനി ആൻറണി, മറ്റ് ജനപ്രതിനിധികൾ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ ആശുപത്രിയിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
